'വൈറസി’ല്‍ കാളിദാസന്റെ നഷ്ടത്തിന്റെ ആഴമെത്ര? സിനിമ ഒഴിവാക്കാന്‍ കാരണം

kalidas-23
SHARE

വൈറസ് എന്ന സിനിമയിൽ കാളിദാസൻ അഭിനയിക്കാത്തതിന്റെ കാരണം തേടി ഇറങ്ങിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.  യുവ താരനിരയിലെ ഒട്ടുമിക്ക നടന്‍മാരും അഭിനയിച്ച ചിത്രത്തില്‍ കാളിദാസനും ഒരുകഥാപാത്രമുണ്ടായിരുന്നു. എന്നാൽ പിന്നീട് കാളിദാസിനു പകരം ആ റോളിൽ എത്തിയത് ശ്രീനാഥ് ഭാസിയാണ്. വൈറസിലെ ഒാരോകഥാപാത്രങ്ങളും ശ്രദ്ധ നേടുമ്പോഴാണ് കാളിദാസന്റെ നഷ്ടത്തെക്കുറിച്ച് ആരാധകർ സംസാരിക്കുന്നത്.

മെഡിക്കൽ കോളജ് വിദ്യാർഥിയായ ഡോ. ആബിദ് എന്ന കഥാപാത്രമായിരുന്നു കാളിദാസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ കാളിദാസ് പിന്മാറിയതോടെ ശ്രീനാഥ് ഭാസിയാണ് ഈ കഥാപാത്രത്തെ പിന്നീട് അവതരിപ്പിച്ചത്. ജീത്തു ജോസഫിന്റെ മിസ്റ്റര്‍ ആൻഡ് മിസ്സ് റൗഡി, മിഥുന്‍ മാനുവലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുമായി ബന്ധപ്പെട്ടാണ് കാളിദാസ് ചിത്രം ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. എന്നാൽ ചിത്രത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ആബി‌ദ് എന്ന കഥാപാത്രത്തെ കാളിദാസ് ഒഴിവാക്കേണ്ടിയിരുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.  

നിലവിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് കാളിദാസ്. മഞ്ജു വാരിയർ ആണ് ഇൗ ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. അൽഫോൻസ് പുത്രന്റെ പുതിയ ചിത്രത്തിലും കാളിദാസ് ആണ് നായകൻ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...