അജിത്തിന് അര്‍പ്പണബോധമില്ല; സൂര്യ മോശം; കാലം കഴിഞ്ഞു; വിമർശിച്ച് നടന്‍; രോഷം

ajith-surya
SHARE

തമിഴ് സൂപ്പർതാരങ്ങളായ അജിത്തിനെയും സൂര്യയെയും വിമർശിച്ച് തെലുങ്ക് നടൻ ബബ്ലു പൃഥ്വിരാജ്. അജിത്ത് യാതൊരു അർപ്പണബോധം ഇല്ലാത്തയാളാണെന്നും സൂര്യയുടെ കാലമൊക്കെ കഴിഞ്ഞെന്നുമാണ് തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞിരിക്കുന്നത്.

അജിത്ത് മികച്ച വ്യക്തി ഒക്കെയാണ്. പക്ഷേ നടന്മാർക്ക് വേണ്ട അർപ്പണബോധം വെറും വട്ടപൂജ്യമാണ് അദ്ദേഹത്തിന് ഉള്ളത്. അഭിനയിക്കണമെന്ന് ഒട്ടും ആഗ്രഹമില്ല. സിനിമയും താരപദവിയുമെല്ലാം എങ്ങനെയോ കിട്ടിയതാണ്. യാതൊരു ശ്രദ്ധയുമില്ലാതെയാണ് തൊഴിൽ ചെയ്യുന്നത്. അദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കുന്നതിനേക്കാള്‍ താൽപര്യം ബിരിയാണി ഉണ്ടാക്കാനാണെന്നും ബബ്ലു ആരോപിക്കുന്നു.

സൂര്യക്കെതിരെയും വലിയ തരത്തിലുള്ള അധിക്ഷേപമാണ് നടൻ ഉന്നയിച്ചത്. സൂര്യ വളരെ മോശം വ്യക്തിയാണെന്നും സ്വാർത്ഥനാണെന്നും അദ്ദേഹം ആരോപിക്കുന്നു. പക്ഷേ സൂര്യയുടെ കാലം കഴിഞ്ഞെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴകത്ത് മാത്രമല്ല തെന്നിന്ത്യയിലെ തന്നെ സൂപ്പർ സ്റ്റാറുകളായ അജിത്തിന്‍റെയും സൂര്യയുടെയും ആരാധകർ ബബ്ലു പൃഥ്വിരാജിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ബബ്ലുവിനെതിരെ വലിയ രീതിയിലുള്ള രോഷമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

‌ബബ്ലുവിന് സൂര്യയെയോ അജിത്തിനെയോ വിമർശിക്കാനുള്ള ഒരു യോഗ്യതയും ഇല്ലെന്നും ഇവർ രണ്ട് പേരും അവരുടെ ലാളിത്യം നിറഞ്ഞ സ്വഭാവത്താൽ അറിയപ്പെടുന്നവരാണെന്നുമാണ് ഒരാൾ കുറിച്ചിരിക്കുന്നത്. തെലുങ്കിൽ ബാലതാരമായി അരങ്ങേറിയ ബബ്ലു  വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് സീരിയൽ രംഗത്തേക്ക് ചുവടുമാറുകയും ചെയ്തിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...