'ഇത് എന്റെ മകൾ, ഇനിയും കൈ പിടിക്കും'; ട്രോളുകൾക്കെതിരെ പൊട്ടിത്തെറിച്ച് ഐശ്വര്യ

aishwarya-aradhya-08
SHARE

സെലിബ്രിറ്റി മാതാപിതാക്കളുടെ സ്ഥിരം ആശങ്കകളിലൊന്നാണ് മക്കളെ ട്രോളുന്നത്. ഇത്തരം ട്രോളുകൾക്കെതിരെ കരീന കപൂറും അ‍ജയ് ദേവഗണുമൊക്കെ പ്രതികരിച്ചിട്ടുണ്ട്. ബോളിവുഡിൽ ഏറ്റവും അധികം സൈബർ ആക്രമണ ട്രോളുകൾക്ക് വിധേയാരാകുന്ന അമ്മയും മകളുമാണ് ഐശ്വര്യയും ആരാധ്യയും.

ഏത് പരിപാടിക്ക് പോയാലും ആരാധ്യയുടെ കൈ വിടാതെ പിടിക്കുന്ന ഐശ്വര്യ എന്നും ട്രോളുകൾക്ക് പാത്രമാണ്. കുട്ടിയെ സ്വതന്ത്രയാക്കി വിടൂ, ആരാധ്യയ്ക്ക് കൈ വേദന തുടങ്ങിക്കാണും എന്നിങ്ങനെ നിരവധി ട്രോളുകൾ വന്നിരുന്നു. ഇപ്പോഴിതാ ഐശ്വര്യ ഇങ്ങനെ കൈപിടിക്കുന്നതിന്റെ കാരണവും ട്രോളർമാർ കണ്ടെത്തി. മറ്റ് സെലിബ്രിറ്റി കുട്ടികളുടെ പോലെയുള്ള ശരീരഭാരം ആരാധ്യയ്ക്ക് ഇല്ല, അതിനാലാണ് ഐശ്വര്യ ഏത് നേരവും കൈപിടിക്കുന്നതെന്നാണ് കണ്ടെത്തൽ.

സെയ്ഫ് അലിഖാന്റെ കരീനയുടെയും മകൻ തൈമൂറുമായി താരതമ്യം ചെയ്തുകൊണ്ടാണ് ട്രോളുകൾ. നെഗറ്റീവ് ട്രോളുകളെ എപ്പോഴും അവഗണിക്കുന്ന ഐശ്വര്യ ഇത്തവണ ക്ഷമനശിച്ച് പൊട്ടിത്തെറിച്ചു :- '' വിധിക്കൂ, അവൾ എന്റെ മകളാണ്. ‍ഞാൻ അവളെ സ്നേഹിക്കും, ഞാൻ അവളെ സംരംക്ഷിക്കും, ഞാൻ അവളെ കെട്ടിപ്പിടിക്കും, അവൾ എന്റെ മകളാണ്, എന്റെ ജീവിതവും'', എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. 

ആരാധ്യയെക്കുറിച്ച് പ്രചരിക്കുന്ന നെഗറ്റീവ് കമന്റ് ഐശ്വര്യയെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെന്നും ഈ കാര്യത്തിൽ അവർ വളരെയേറെ മനോവേദനയനുഭവിക്കുന്നുണ്ടെന്നും കുടുംബത്തോടടുത്ത വൃത്തങ്ങൾ പറയുന്നു. മകളെക്കുറിച്ച് പ്രചരിക്കുന്ന നെഗറ്റീവ് ട്രോളുകളെക്കുറിച്ച് ഐശ്വര്യ അഭിഷേകുമായി ചർച്ച ചെയ്തെന്നും അഭിഷേകും ഈ വിഷയത്തിൽ അസ്വസ്ഥനാണെന്നും അവർ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...