‘പുരുഷന് പ്രായം കൂടിയാല്‍ പ്രശ്നമില്ല; എനിക്ക് 10 വയസ്സ് കൂടിയതിന് പരിഹാസം’

priyanaka-nick
SHARE

നിക്കിനെ വിവാഹം കഴിച്ചതു കൊണ്ടുണ്ടായ തങ്ങൾക്കുണ്ടായ അപമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര. വിവാദങ്ങളും വിമർശനങ്ങളും ഊഹാപോഹങ്ങളും കൊണ്ടു സമ്പന്നമായിരുന്നു പ്രിയങ്ക ചോപ്ര– നിക് ജൊനാസ് വിവാഹം. നിരവധി പരിഹാസങ്ങളും ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല.

പ്രിയങ്കയ്ക്ക് നിക്കിനേക്കാൾ പത്ത് വയസ് കൂടുതലാണെന്ന വാദമാണ് ആരാധകർക്കിടയിലെ ഇവരെ പരിഹാസ്യരാക്കിയത്. ഇൻസ്റ്റൈൽ മാസികയ്ക്കു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പ്രിയങ്ക പ്രായവ്യത്യാസം സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകി.

‘ഇക്കാര്യത്തിന് ആളുകൾ ഞങ്ങളെ ഒരുപാട് പരിഹസിച്ചു, ഇപ്പോഴും അത് തുടരുന്നുണ്ട്’– പ്രിയങ്ക പറഞ്ഞു. ഇത് ഇരട്ടത്താപ്പാണ് എന്നാണ് താരത്തിന്റെ നിലപാട്.

‘പുരുഷന് സ്ത്രീയെക്കാൾ പ്രായം കൂടുതലെങ്കില്‍ആരും അത് ശ്രദ്ധിക്കുന്നില്ല, സത്യത്തിൽ ആളുകൾ  അക്കാര്യം ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യത്തിൽ എനിക്കത് അദ്ഭുതകരമായി തോന്നുന്നു.’’ – താരം വ്യക്തമാക്കി.

2018 ഡിസംബറില്‍ജോധ്പുരിലെ ഉമൈദ് ഭവൻ പാലസിലാണ് പ്രിയങ്കയും പോപ്ഗായകൻ നിക് ജോസും വിവാഹിതരായത്. 

MORE IN ENTERTAINMENT
SHOW MORE