കയ്പ്പും മധുരവും നിറഞ്ഞ യാത്ര; മമ്മൂട്ടിയുടെ വലിയ ചിത്രം; മാമാങ്കക്കൊടിയേറ്റം; കുറിപ്പ്

mammootty-new-film-final
SHARE

മലയാളത്തിൽ എക്കാലത്തും ചരിത്ര സിനിമകൾക്കൊപ്പം ചേർത്ത് നിർത്തുന്ന നടനാണ് മമ്മൂട്ടി. ആരാധകരെ ആകാംക്ഷയിലാക്കിയ മാമാങ്കം എന്ന സിനിമ അവസാനഘട്ട ചിത്രീകരണത്തിലേക്ക് കടന്നതായി നിർമാതാവ് വേണു കുന്നപ്പിള്ളി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കുന്നു. കോടികൾ മുടക്കിയുള്ള മാമങ്കത്തിന്റെ സെറ്റ് ഇതിനോടകം വലിയ ചർച്ചയായിരുന്നു. ചിത്രീകരണം ആരംഭിച്ചത് മുതൽ വിവാദങ്ങളിലും ചിത്രം സജീവമായിരുന്നു. പതിനാറാം നൂറ്റാണ്ടിലെ മാമാങ്കത്തെ ആസ്പദമാക്കിയുള്ള കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് മാമാങ്കം. ,

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

മാമാങ്ക വിശേഷങ്ങൾ ഏകദേശം രണ്ടു വർഷമായി നടക്കുന്ന ഈ സിനിമയുടെ പ്രി– പ്രൊഡക്‌ഷന്‍, ചിത്രീകരണം എല്ലാം അവസാന നാളുകളിലേയ്ക്ക് കടക്കുകയാണ്...ഇനി ഏതാനും ദിവസങ്ങൾ മാത്രം...അതിനു ശേഷം പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ. ഈ കഴിഞ്ഞ രണ്ടു വർഷമായുളള യാത്രയിൽ കുറെയേറെ കാര്യങ്ങൾ പഠിച്ചു...ഇതിനിടയിൽ ഹോളിവുഡിൽ ഒരു സിനിമയെടുക്കുകയും, എന്നെ പോലും അദ്ഭുതപ്പെടുത്തുന്ന രീതിയിൽ വിജയം കൈവരിക്കാനും സാധിച്ചൂ...കയ്പ്പും സന്തോഷവും നിറഞ്ഞ ഈ യാത്രയെ കുറിച്ച് എഴുതണമെന്ന് വിചാരിക്കുന്നു...ആർക്കെങ്കിലും ഭാവിയിൽ ഉപയോഗപെട്ടേക്കാം.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ, മുതൽ മുടക്കുള്ള സിനിമയെന്നോ ഞാൻ അവകാശപ്പെടുന്നില്ല....എങ്കിലും ചില കാര്യങ്ങളിൽ ഈ സിനിമ വേറിട്ട് നിൽക്കുന്നുണ്ടാകാം. വലിപ്പത്തിലും എണ്ണത്തിലും ഇത്രയേറെ സെറ്റുകൾ, യുദ്ധരംഗങ്ങളിൽ ഉപയോഗിച്ച മെഷീനുകൾ, ക്രെയിനുകൾ, ജൂനിയർ ആർട്ടിസ്റ്റുകളുടെ എണ്ണം, മൃഗങ്ങൾ, ചിത്രീകരിച്ച രീതി മുതലായവയിലെല്ലാം വ്യത്യസ്തത പുലർത്തുമായിരിക്കും..

എന്തുപറഞ്ഞാലും കാണികൾക്ക് വേണ്ടത് ഒരു നല്ല സിനിമയാണ്...പല ചേരുവകളിലും ഇതു സാധ്യമാണ്....വെറുമൊരു നിർമാതാവ് ആകാതെ, ഈ സിനിമയുടെ എല്ലാ ഭാഗത്തു കൂടിയും വളരെ പാഷനോടു കൂടിയാണ് എന്റെ യാത്ര....കണ്ണു നിറയിക്കുന്ന വൈകാരിക മുഹൂർത്തങ്ങളും, മാസ്മരിക ലോകത്തിലേക്ക് കൊണ്ടു പോകുന്ന ചടുലമായ ദൃശ്യങ്ങളും, ഭൂമിയുടെ വൈശ്യതകൾ കാണിക്കുന്ന മനോഹരമായ പ്രദേശങ്ങളും, വീണ്ടും വീണ്ടും കാണാൻ തോന്നിയേക്കാവുന്ന ആക്‌ഷന്‍ രംഗങ്ങളും, മെഗാസ്റ്റാറിന്റെ അവിശ്വസനീയ അഭിനയമുഹൂർത്തങ്ങളും ഈ സിനിമയുടെ പ്രത്യേകതകളായിരിക്കാം....അഹങ്കാരത്തിന്റെയോ,അവകാശവാദങ്ങളുടേയോ ഒരു കണിക പോലുമില്ലാതെ താമസിയാതെ തന്നെ നിങ്ങളുടെ മുന്നിലേയ്ക്ക് വരുകയാണ് മാമാങ്കമെന്ന ഈ സിനിമ.

ഇതുപോലുള്ള സിനിമകൾ ജീവിതത്തിൽ അത്രയെളുപ്പം ചെയ്യാവുന്നതല്ല....ഓരോ ചുവട് വയ്ക്കുമ്പോളും, സിനിമ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങളുടെ മുഖമാണ് ഞങ്ങളുടെ മനസ്സിൽ...ആ മുഖങ്ങളിലെപ്പോഴും അദ്ഭുതവും,ആശ്ചര്യവും, വികാര വിക്ഷോപകങ്ങളുമാണ് ഞങ്ങൾക്ക് കാണേണ്ടത്....അതിലേക്കുളള ദൂരം കുറഞ്ഞു വരുന്നു...സുന്ദരമായ ഈ ലോകത്ത് ജീവിച്ചു കൊതിതീരും മുമ്പേ, ചാവേറുകളായി ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങളുടെ കഥകൾ കാണാൻ കാത്തിരിക്കൂ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...