ബൂമ്ര ഫോളോ ചെയ്യുന്ന 25 പേരിൽ ഒരാൾ അനുപമ; താരത്തിന് പറയാനുള്ളത്

anupama-bumrah
SHARE

ഇന്ത്യന്‍ പേസ് ബൗളര്‍ താരം ജസ്പ്രീത് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഏക മലയാളി സിനിമ താരമാണ് അനുപമ പരമേശ്വരന്‍. 1 ദശലക്ഷം ഫോളോവേഴ്‌സുള്ള ബുംറ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന ഏക നടിയും അനുപമ പരമേശ്വരനാണ്.

25 പേരെയാണ് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. അതില്‍ ഒരാളാണ് തൃശ്ശൂര്‍ സ്വദേശിയായ അനുപമ. എബി ഡിവില്ലിയേഴ്‌സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റോജര്‍ ഫെഡറര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എം.എസ് ധോനി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുംറ ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുള്ളത്. 

പ്രേമം എന്ന സിനിമയിലെ മേരിയെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുപമ പരമേശ്വരന്‍ ജസ്പ്രീത് ബൂമ്രയുമായി നല്ല സൗഹൃദത്തിലാണ്. ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി.

നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവായി അരങ്ങേറുന്ന ചിത്രത്തിന്റെ സഹസംവിധായികയാണ് അനുപമ. പ്രേമം സൂപ്പര്‍ ഹിറ്റായ ശേഷം അന്യഭാഷ സിനിമകളുടെ തിരക്കിലായിരുന്നു മലയാളി താരം.

MORE IN ENTERTAINMENT
SHOW MORE