നൻമയൂട്ടി ഇളയ ദളപതി; ഓട്ടോഡ്രവർമാർക്ക് വിരുന്ന്; കയ്യടി

vijay-auto-drivers
SHARE

തമിഴ്നാ‍ട്ടിൽ മാത്രമല്ല, കേരളത്തിലും ഒരുപാട് ആരാധകരുള്ള താരമാണ് ഇളയ ദളപതി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന വിജയ്. സിനിമക്കു പുറത്തും ആരാധകർ നെഞ്ചേറ്റിയ താരം വീണ്ടും കാരുണ്യപ്രവൃത്തിയിലൂടെ മാതൃകയാകുകയാണ്. 

തമിഴ്നാട്ടിലെ ഓട്ടോഡ്രൈവര്‍ സംഘത്തിനാണ് ഇക്കുറി താരം സദ്യ ഒരുക്കിയത്. വിജ‍യ്‍ക്കു വേണ്ടി സെക്രട്ടറി ബസി ആനന്ദ് ആണ് പരിപാടിക്കു നേതൃത്വം നല്‍കിയത്. ഷൂട്ടിങ്ങ് തിരക്കിലായതിനാൽ വിജയ് സ്ഥലത്തെത്തിയില്ല. 

അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്‍റെ ഭാഗമായി ആയിരുന്നു ഈ നന്‍മപ്രവൃത്തി. തിരഞ്ഞെടുപ്പു സമയമായതിനാൽ പരിപാടി നീട്ടിവെയ്ക്കുകയായിരുന്നു. സദ്യയുണ്ട്, കൈ നിറയെ സമ്മാനങ്ങളും വാങ്ങിയാണ് ഇവർ മടങ്ങിയത്. 

MORE IN ENTERTAINMENT
SHOW MORE