സുചിത്രക്ക് പിറന്നാളുമ്മ; മധുരം വിളമ്പി മോഹന്‍ലാല്‍: പിറന്നാള്‍ വിഡിയോ

mohanlal-bday
SHARE

മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ. ഭാര്യ സുചിത്രയും മറ്റ് സുഹൃത്തുക്കളുമാണ് വിഡിയോയിലുള്ളത്. ഇന്നലെയായിരുന്നു മോഹൻലിന്റെ പിറന്നാൾ. സിനിമാമേഖലയിൽ നിന്നും പുറത്തുനിന്നും ഉള്ളവർ ആവേശത്തോടെ ലാലേട്ടന് ആശംസകൾ നേർന്നു. വിഡിയോ കാണാം.  

പിറന്നാൾ ദിനത്തിൽ ആരാധകർക്കായി  പുതിയ ബ്ലോഗും മോഹൻലാൽ പങ്കുവച്ചിരുന്നു. പിറന്നാൾ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞു തുടങ്ങിയിരിക്കുന്ന ബ്ലോഗില്‍ ജനനത്തെയും മരണത്തെയും കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്.

ബ്ലോഗിലെ ഭാഗങ്ങള്‍ ഇങ്ങനെ: വീണ്ടും ഒരു പിറന്നാള്‍ ദിനം… ദിവസങ്ങള്‍ക്ക് മുന്‍പേ ആശംസകള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. അതിപ്പോഴും തുടരുന്നു… ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ട്, നല്ല തുടര്‍ജീവിതം ആശംസിച്ചു കൊണ്ട്, ആരോഗ്യത്തിനായി പ്രാര്‍ഥിച്ചു കൊണ്ട്. അറിയുന്നവരും അറിയാത്തവരുമായി ഒരുപാട് പേര്‍… ഈ സ്നേഹവും പ്രാര്‍ഥനയുമാണ് എന്നെ ഞാനാക്കിയത്, ഇന്നും ഇടറാതെ നിലനിര്‍ത്തുന്നത്.. ഭാവിയിലേക്ക് സഞ്ചരിക്കാന്‍ പ്രചോദിപ്പിക്കുന്നത്.. എല്ലാവര്‍ക്കും നന്ദി. എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹം. അടുത്ത ദിവസമാകുമ്പോഴേക്കും ആശംസകളുടെ ഈ പെരുമഴ തോരും, ആഘോഷങ്ങള്‍ തീരും എല്ലാവരും പിരിയും..വേദിയില്‍ ഞാന്‍ മാത്രമാകും.. അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കും. ഞാന്‍ നടന്ന ദൂരങ്ങള്‍, എന്റെ കര്‍മങ്ങള്‍ എല്ലാം എന്റെ ഉള്ളില്‍ തെളിഞ്ഞു മായും..fade in fade out ദൃശ്യങ്ങള്‍ പോലെ. അത് കഴിയുമ്പോള്‍ ഒരുപാട് തിരിച്ചറിവുകള്‍, ബോധ്യങ്ങള്‍ എന്നിവയെല്ലാം എന്നിലേക്ക് വന്നു നിറയും, ഞാന്‍ പിന്നെയും യാത്ര തുടരും.

MORE IN ENTERTAINMENT
SHOW MORE