തിരഞ്ഞെടുപ്പ് ചൂട് തോറ്റുപോയ പൂച്ച ടീ ഷര്‍ട്ട്: പിഷാരടിയുടെ ചിരിക്കഥ

pisharody-cat-tshirt
SHARE

എന്ത് പറഞ്ഞാലും അതിൽ ചിരി കലർത്തിയെ രമേശ് പിഷാരടി സംസാരിക്കാറുള്ളൂ. ഇപ്പോഴിതാ രമേശ് പിഷാരടിയുടെ പൂച്ച ടീഷർട്ടും അതിന് പിന്നിലെ കഥയുമാണ് സമൂഹമാധ്യമത്തിൽ ചിരി പടർത്തുന്നത്.

വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന് എത്തിയതാണ് പിഷാരടി. എത്തിയതാകട്ടെ ഓൺലൈനിൽ നിന്നും വാങ്ങിയ പൂച്ചകളുടെ പടമുള്ള ടീഷർട്ടുമിട്ട്. ഇതിനെക്കുറിച്ച് പിഷാരടിയുടെ ചിരി സംഭാഷണമിങ്ങനെ

‘അമീർ ഖാന്റെ മുഖഛായയുള്ള ഒരു ചേട്ടൻ ഇതേ ടീഷർട്ട് ഓൺലൈനിൽ ഇട്ടിരിക്കുന്നത് കണ്ടിട്ടാണ് വാങ്ങിയത്. പരിപാടിക്ക് എത്തുന്നതിന് മുൻപാണ് കൊറിയർ വന്നത്. അത് പൊട്ടിച്ച് ടീഷർട്ട് ഇട്ടുനോക്കിയപ്പോൾ രണ്ട് മക്കളും കൂടി, സൂപ്പറായിട്ടുണ്ട് അച്ഛാ എന്നു പറഞ്ഞു. അവര് പറഞ്ഞത് കേട്ട് ഇതിട്ട് ഇവിടെ വന്നപ്പോൾ സെക്യൂരിറ്റി ചേട്ടനുൾപ്പടെ ചിരി. 

വലിയ കാര്യത്തിൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചോണ്ടിരുന്നവർ വരെ എന്റെ ടീഷർട്ടിനെക്കുറിച്ചായി സംസാരം. പണി പാളിയെന്ന് തോന്നിയപ്പോൾ ഞാൻ സംവിധായകൻ ജിസ് ജോസിനെ വിളിച്ച് വേദിയിൽ സംസാരിക്കുന്നതിൽ നിന്ന് ഒഴിവാക്കാമോയെന്ന് വരെ ചോദിച്ചു."- പിഷാരടി പറഞ്ഞു. 

‘ബൈസിക്കള്‍ തീവ്‌സ്’, ‘സണ്‍ഡേ ഹോളീഡേ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’.

MORE IN ENTERTAINMENT
SHOW MORE