നഗ്ന ചിത്രങ്ങൾ അയക്കൂവെന്ന് യുവാവ്; മറുപടിയായി ചിന്മയി അയച്ച ചിത്രങ്ങൾ

chinmayi-21-05
SHARE

തമിഴ് സിനിമാലോകത്ത് മീ ടു ആരോപണങ്ങൾക്ക് ശക്തി പകർന്നത് ഗായിക ചിന്മയിയാണ്. ഗാനരചയിതാവ് വൈരമുത്തു, നടന്‍ രാധാ രവി എന്നിവർക്കെതിരെയാണ് ചിന്മയി ആരോപണമുന്നയിച്ചത്. ഇപ്പോഴും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ചിന്മയി.

ഇപ്പോഴും സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ നഗ്നചിത്രങ്ങൾ അയച്ചുതരാൻ പറഞ്ഞയാളുടെ മെസേജ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ് ചിന്മയി. മെസേജിന് മറുപടിയായി 'ന്യൂഡ് ലിപ്സ്റ്റിക്' ഷെയ്ഡുകള്‍ ചിന്മയി അയച്ചുകൊടുത്തു. 

തമിഴ് സിനിമാലോകത്തെ പിടിച്ചുകുലുക്കിയ ആരോപണങ്ങളാണ് ചിന്മയി തുറന്നുപറഞ്ഞത്. പിന്നാലെ സിനിമയിൽ ചിന്മയിക്ക് അവസരങ്ങൾ ഇല്ലാതായി. വൈരമുത്തുവുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർക്കാൻ പലരും തന്നെ സമീപിച്ചിരുന്നെന്ന് ചിന്മയി വെളിപ്പെടുത്തിയിരുന്നു. 

MORE IN ENTERTAINMENT
SHOW MORE