ഗുജറാത്ത് കലാപ ഇരകളെ ആശ്വസിപ്പിക്കുന്ന മോദി;സിനിമയിലെ ആദ്യ പാട്ട്: വിഡിയോ

modi-song
SHARE

കലാപത്തിൽ ഇരകളായവരുടെ കണ്ണീരൊപ്പി 'മോദി', നരേന്ദ്രമോദിയുടെ ബയോപിക് ‘പി എം നരേന്ദ്രമോദി’യുടെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി, വിവേക് ഒബ്റോയ്‌യാണ് നായകനായി എത്തുന്നത്. 'ഈശ്വർ അള്ളാ' എന്ന് തുടങ്ങുന്ന ഗാനത്തിൽ 'മോദി' യാതന അനുഭവിക്കുന്നവരെ കെട്ടിപ്പിടിച്ചും കണ്ണീരൊപ്പിയും സാന്ത്വനിപ്പിക്കുന്നുണ്ട്. ഈ ഗാനത്തിന് വിമർശനങ്ങളും കുറവല്ല. ഗുജറാത്ത് കലാപത്തിന്റെ മുഖ്യ സൂത്രധാരനെന്ന കളങ്കം മാറ്റിയെടുക്കാൻ പരമാവധി ശ്രമിക്കുന്ന ഗാനമാണെന്നാണ് വിമർശനങ്ങൾ. 

ഒമങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം വരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.  ലവ്രാജിന്റെ വരികള്‍ക്ക് ഹിതേഷ് മോദക് സംഗീതം നല്‍കിയിരിക്കുന്നു. സുവര്‍ണ തിവാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചിരുന്നു. ചിത്രം മെയ് 24 ന് റിലീസ് ചെയ്യും.

MORE IN ENTERTAINMENT
SHOW MORE