125ാം ദിനം ആഘോഷിച്ച് 'ജോസഫ്'; നല്ല സിനിമയുടെ വിജയമെന്ന് മമ്മൂട്ടി

joseph
SHARE

പ്രേക്ഷക മനസുകളെ കീഴടക്കിയ ജോസഫ് സിനിമയുടെ നൂറ്റിയിരുപത്തഞ്ചാം ദിനാഘോഷം കൊച്ചിയിൽ നടന്നു. നടന്‍ മമ്മൂട്ടി ആഘോഷം ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ നടന്ന ആഘോഷ പരിപാടികളില്‍ ജോസഫിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പുറമേ സിനിമാ രംഗത്തെ പ്രമുഖരും പങ്കടുത്തു.

വമ്പൻ പ്രതീക്ഷകളിലില്ലാതെ വന്ന് സൂപ്പര്‍ ഹിറ്റായി മാറിയ ജോസഫിന്റെ അത്ഭുത വിജയത്തിന്റെ ആഘോഷമായിരുന്നു കൊച്ചിയില്‍. ജോസഫിലൂടെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ നായകന്‍ ജോജു ജോര്‍ജ് തന്നെയായിരുന്നു ആഘോഷത്തിലെ താരം. നല്ല സിനിമയുടെ വിജയമാണ് ജോസഫിൻറെ വിജയമെന്ന് മമ്മൂട്ടി പറഞ്ഞു.

സ്വപ്നങ്ങൾ സഫലമായ നിമിഷമെന്നാണ് ചിത്രത്തിൻറെ നായകനും നിർമാതാവുമായ ജോജു ജോർജ് ജോസഫിൻറെ വിജയത്തെ വിശേഷിപ്പിച്ചത്. 

സംവിധായകരായ ജോഷി , മേജര്‍ രവി. നടന്‍ കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും ജോസഫിന്റെ വിജയത്തില്‍ ആശംസകളറിയിക്കാനെത്തി.

MORE IN ENTERTAINMENT
SHOW MORE