ദേവരകൊണ്ടയല്ല, ഇനി ഷാഹിദ് കപൂര്‍; അർജുൻ റെഡ്ഡിയല്ല, ഇത് കബീര്‍ സിങ്

kabeer-singh
SHARE

ദക്ഷിണേന്ത്യായിലാകെ ബോക്സ് ഓഫീസ് ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് ചിത്രം കബീര്‍ സിങ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഷാഹിദ് കപൂര്‍ നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.  

വിജയ് ദേവരകൊണ്ട അവിസ്മരണീയമാക്കി തെലുങ്ക് ദേശത്തിനുമപ്പുറം വളര്‍ന്ന കഥാപാത്രമാണ് അര്‍ജുന്‍ റെഡ്ഡി. ബോളിവുഡിലെത്തുമ്പോള്‍ അര്‍ജുന്‍ റെഡി കബീര്‍ രാജീവ് സിങായി മാറുന്നു. തനിമ ചോരാതെ ആദ്യാവസാനം അര്‍ജുന്‍ റെഡ്ഡിയെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ഷാഹിദ് കപൂര്‍ കബീര്‍ സിങായി മാറിയിരിക്കുന്നത്.

തന്റെ കാമുകിയയിരുന്നയാള്‍ മറ്റൊരാളെ വിവാഹം കഴിക്കുകയും അതില്‍ മനസ് മടുത്ത് മുഴുകുടിയാനായി മാറുകയും ചെയ്ത കബീര്‍ സിങിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തെലുങ്കില്‍ ശാലിനി പാണ്ടെ അവതരിപ്പിച്ച പ്രീതിയായി കിയാര അദ്വാനി എത്തുന്നു. അര്‍ജുന്‍ റെഡ്ഡിയൊരുക്കിയ സന്ദീപ് വങ്ക തന്നെയാണ് കബീര്‍ സിങ്ങിനെയും വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ജൂണ്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE