ഇസയുടെ നൂലുകെട്ടിന് വീട് അലങ്കരിച്ച് ചാക്കോച്ചൻ: വിഡിയോ

isa
SHARE

വീട്ടിൽ പുതിയ അതിഥി എത്തിയ അന്നു മുതൽ നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ചാക്കോച്ചനും ഭാര്യ പ്രിയയും. ഇസഹാക്ക് കുഞ്ചാക്കോ എന്നാണ് ചാക്കോച്ചൻ കുഞ്ഞിനിട്ട പേര്. ഇസ എന്ന് സ്നേഹത്തോടെ ചുരുക്കി വിളിക്കുന്നു. കു‍ഞ്ഞിന്റെ നൂലുകെട്ടിന് വീട്ടുകാരനായി വീട് അലങ്കരിക്കുന്ന ചാക്കോച്ചനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. അദേഹം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഈ വിഡിയോ പങ്കുവച്ചത്. ഏണിയുടെ മുകളിൽ കയറി പൂക്കളും മാലകളും ഒക്കെ ഇട്ട് വീടലങ്കരിക്കുന്ന ചാക്കോച്ചനെ വിഡിയോയിൽ കാണാം.

‘ബിഹൈൻഡ് ദ് സീൻസ് ഒാഫ് ചോട്ടയുടെ നൂലുകെട്ട്’ എന്ന അടിക്കുറിപ്പുമുണ്ട് വിഡിയോക്ക്. ചാക്കോച്ചനൊപ്പം കുടുംബാംഗങ്ങളും വീടൊരുക്കാൻ കൂടുന്നുണ്ട്.

നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. ജനിച്ച അന്നുമുതൽ താരമാണ് കുഞ്ഞ് ഇസ. സിനിമാരംഗത്ത് നിന്നും നിരവധി ആശംസകളാണ് കുഞ്ഞിനെ തേടി എത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE