പോണ്‍ സ്റ്റാര്‍ ആവുകയെന്നാല്‍ പാപമല്ല; സണ്ണി ലിയോണ്‍ സൂപ്പര്‍സ്റ്റാര്‍; വേറിട്ട കുറിപ്പ്

sunny-leone-birthday-13
SHARE

ബോളിവുഡ് താരം സണ്ണി ലിയോണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വേറിട്ടൊരു ഫെയ്സ്ബുക്ക് പോസ്റ്റ്. പോണ്‍ ഇന്‍ഡസ്ട്രിയെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടിനെക്കുറിച്ചും ആളുകള്‍ സണ്ണിക്ക് നല്‍കുന്ന വിശേഷണങ്ങളെ വിമര്‍ശിച്ചുമാണ് ഡോക്ടര്‍ ബെബെറ്റോ തിമോത്തിയുടെ കുറിപ്പ്. 

''തെറ്റായ ഭൂതകാലത്തില്‍ നിന്ന് മാറി നടന്ന സ്ത്രീ, അശ്ലീലചിത്ര നായിക എന്ന പാപക്കറ കഴുകികളഞ്ഞ്‌ മുഖ്യധാരാ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയ പ്രിയപ്പെട്ടവൾ എന്നിങ്ങനെയുള്ള വിശേഷണങ്ങളെയാണ് കുറിപ്പില്‍ വിമര്‍ശിക്കുന്നത്. ഇന്ത്യ വിട്ടാല്‍, പോണ്‍ ഇന്‍ഡസ്ട്രി പ്രത്യേക അവാര്‍ഡ് നിശയും ഉയര്‍ന്ന സാലറിയുമൊക്കെയുള്ള മേഖലയാണ്. അവിടെ സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അതിലൊരു പാപക്കറയും ഇല്ല.'' 

''ഒരു പോൺ സ്റ്റാറാവുക എന്നത്‌ "പാപമാണ്‌" എന്ന മട്ടിലുള്ള വാദങ്ങളിലൊന്നും ഒരു യോജിപ്പുമില്ല. അവരൊരു സൂപ്പര്‍ സ്റ്റാറാണ്''- കുറിപ്പ് പറയുന്നു. 

പൂര്‍ണരൂപം വായിക്കാം: 

സണ്ണി ലിയോണിയ്ക്ക്‌ ജന്മദിനാശംസകൾ നേർന്ന് കൊണ്ട്‌ എഴുതുന്ന പോസ്റ്റിലൊക്കെ ഒരു പ്രത്യേക ഭാഗം ഹൈ ലൈറ്റ്‌ ചെയ്യുന്നതായി കണ്ടിട്ടുണ്ട്‌.

"തന്റെ തെറ്റായ ഭൂതകാലത്തിൽ" നിന്ന് മാറി നടന്ന സ്ത്രീ,അശ്ലീല ചിത്ര നായിക എന്ന പാപക്കറ കഴുകികളഞ്ഞ്‌ മെയിൻസ്ട്രീം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയ പ്രിയപ്പെട്ടവൾ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ.കുഞ്ഞിനെ അഡോപ്റ്റ്‌ ചെയ്ത വിഷയങ്ങൾ ഉൾപ്പെടെ "ഭൂതകാലത്തിന്റെ പാപക്കറകളെ" മായ്ച്ച്‌ കളയുന്നു എന്നൊക്കെയാണ്‌ എഴുതി വിടുന്നത്‌.

എന്റെ പൊന്ന് ചങ്ങായിമാരെ എന്തോന്ന് "പാപക്കറ".

പോൺ ഇൻഡസ്റ്റ്രി എന്ന് പറയുന്നത്‌ ഇന്ത്യ വിട്ടാൽ ഒരു ഫുള്ളി ഫ്ലെഡ്ജ്ഡ്‌ ഇൻഡസ്റ്റ്രിയാണ്‌…പ്രത്യേക അവാർഡ്‌ നിശയും,ഉയർന്ന സാലറിയുമൊക്കെയുള്ള ഒരു മേഖല.അവിടെ അവരുടെ സമ്മതപ്രകാരം അവർ ജോലി ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഒരു സോ കോൾഡ്‌ "പാപക്കറയും" ഇല്ല.മാക്സിമിന്റെ പോൺ സ്റ്റാർസ്സിൽ ടോപ്‌ ലിസ്റ്റിൽ വന്ന,പെന്റ്‌ ഹൗസിന്റെ പെറ്റ്‌ ഓഫ്‌ ദി മന്ത്‌ ആയ മുൻ പോൺസ്റ്റാർ (2013 ഇന്‌ ശേഷം അഡൾട്ട്‌ ഫിലിം ചെയ്തിട്ടില്ലെന്നാണറിവ്‌) സണ്ണി ലിയോണും നിലവിലെ ഫീച്ചർ ഫിലിം സ്റ്റാർ സണ്ണി ലിയോണും എന്നെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്‌…തൊഴിൽ മേഖലയിൽ അവർ നേരിടേണ്ടി വന്ന അബ്യൂസിനെ പറ്റിയാണ്‌ പറഞ്ഞതെങ്കിൽ ഓകെ.അല്ലാത്തപക്ഷം ഒരു പോൺ സ്റ്റാറാവുക എന്നത്‌ "പാപമാണ്‌" എന്ന മട്ടിലുള്ള വാദങ്ങളിലൊന്നും ഒരു യോജിപ്പുമില്ല. She is a superstar and I love her for what she is..

Happy birthday Sunny Leone

MORE IN ENTERTAINMENT
SHOW MORE