അമ്മമാർക്ക് വേണ്ടി സംഗീത ആൽബവുമായി അമ്മയും മകളും; ശ്രദ്ധയമായി മാതൃഗീതം

mathrugeetham-album
SHARE

നമ്മളെ നമ്മളാക്കിയവര്‍ക്ക് സ്‌നേഹം മാത്രം സമ്മാനിക്കുക എന്ന് ഓര്‍മപ്പെടുത്തലുമായാണ് ഓരോ  മാതൃദിനവും കടന്നു വന്നിരുന്നത്. വിലമതിക്കാനാകാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും ഓർമകളുമായാണ് മാതൃഗീതം എന്ന ആൽബം ഒരുക്കിയത്. നാഗർകോവിൽ സ്വദേശിയായ ഡോ. ഗീതാ മോഹൻദാസാണ് ആൽബത്തിനായി വരികൾ എഴുതി സംഗീതം നൽകി  ആലപിച്ചിരിക്കുന്നത്. 

ഗീതാ മോഹൻദാസും  അമ്മ ധർമ്മാമ്പാളുമാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ മാതൃ ദിനത്തോടനുബന്ധിച്ച പുറത്തിറക്കിയ ഗാനം   ഗീത് മ്യൂസിക് പ്രൊഡക്ഷൻസിന്റെ ബാനറില്‍ പുറത്തിറക്കിയ ആൽബത്തിന്  ഓർകസ്റ്റ്റേഷൻ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ വിശ്വജിത്താണ്. വീരാളിപ്പട്ട്, രുദ്ര സിംഹാസനം, ഒരാൾ, ക്യാപ്റ്റൻ, ഫുക്രി  തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയത് വിശ്വജിത്താണ്.

ജിഷ്ണു വേണുഗോപാൽ  സംവിധാനവും അജ്മൽ ഷാ  എഡിറ്റിങ്ങും നിര്‍വഹിച്ച ആൽബത്തിന്റെ ഛായാഗ്രഹണം വിഷ്ണു ഇടുക്കി, വിശാഖ്, അംജിത്ത് എന്നിവരാണ്. തിരുന്നെൽവേലിയിലെ കല്ലടയ്കുറിച്ചി എന്ന ഗ്രാമത്തിലാണ് ഗാനം ചിത്രീകരിച്ചത്.

MORE IN ENTERTAINMENT
SHOW MORE