സുന്ദരിയായി പ്രിയ; മാതൃദിനത്തിൽ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

kunchako-boban-mothers-day-12
SHARE

മാതൃദിനത്തിൽ ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെ മനോഹരചിത്രം പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. 'എന്റെ പ്രിയതമയുടെ ഏറ്റവും മനോഹരമായ ചിരി' എന്ന ക്യാപ്ഷനോടെ ഫെയ്സ്ബുക്കിലാണ് കുഞ്ചാക്കോ ചിത്രം പങ്കുവെച്ചത്. ഒപ്പം മാതൃദിനാശംസകളും നേർന്നു. 

സാരിയുടുത്ത് മുല്ലപ്പൂ വെച്ച് സുന്ദരിയായ പ്രിയയെ ചിത്രത്തിൽ കാണാം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞുണ്ടായത്. ഇസഹാക്ക് കുഞ്ചാക്കോ ബോബൻ എന്നാണ് കുഞ്ഞിന്റെ പേരെന്ന് ചാക്കോച്ചൻ വെളിപ്പെടുത്തി. 

എല്ലാവരുടെയും പ്രാർഥനകൾക്കും ആശംസകൾക്കും ഇസയുടെ സ്നേഹം തിരികെ നൽകുന്നുവെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ ചാക്കോച്ചൻ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE