'രാജുവേട്ടന്‍ ഇത്ര സിംപിളോ..’; കൈലിയില്‍ പൃഥ്വിരാജ്: ചിത്രം വൈറല്‍

prthviraj3
SHARE

പൃഥ്വിരാജിന്റെ പുതിയ താടി ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പൃഥ്വി ഇപ്പോൾ അഭിനയിക്കുന്നത്. ‘ബ്രദേഴ്സ് ഡേ’. മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് നായകനാകുന്ന ‘ബ്രദേഴ്സ് ഡേ’ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില സ്റ്റില്ലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അതിൽ തന്നെ, അടുത്ത ദിവസങ്ങളിൽ പ്രചരിച്ചതിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ലൊക്കേഷനിൽ ലുങ്കിയുടുത്ത് നടക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ്. ചിത്രത്തിലെ ഏതെങ്കിലും സീനിനു വേണ്ടിയാണോ ഇതെന്നു വ്യക്തമല്ല. എന്തായാലും ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഇത്ര സിംപിളാണോ രാജുവേട്ടൻ’ എന്നാണ് ചിത്രം കണ്ട ആരാധകരുടെ പ്രധാന കമന്റ്.

MORE IN ENTERTAINMENT
SHOW MORE