‘കുഞ്ഞിന് പേരിട്ടോ?’; യേശുദാസിനോട് ആ പേര് വെളിപ്പെടുത്തി ചാക്കോച്ചൻ

kunchacko-yeshudas-baby
SHARE

മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ് നിശയിൽ അവതാരകന്റെ വേഷത്തിലായിരുന്നു കുഞ്ചാക്കോ ബോബൻ. യേശുദാസ് വേദിയിലെത്തിയപ്പോൾ രസകരമായ മറ്റൊരു നിമിഷത്തിന്റെ കൂടി പിറവിയായിരുന്നു. അച്ഛനായതിന്റെ അഭിനന്ദനം വേദിയിൽ വച്ച് അറിയിച്ച യേശുദാസ് കുഞ്ചാക്കോ ബോബനോട് ചോദിച്ചു. കുഞ്ഞിന് പേരിട്ടോ?. ആരാധകർ കാത്തിരുന്ന ആ മറുപടി വേഗത്തിലെത്തി. തന്റെ പേര് തിരിച്ചിട്ടാൽ മതിയെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. ആരാധകർ പ്രവചിച്ച പേര് തന്നെയാണ് അദ്ദേഹം കുട്ടിക്ക് നൽകിയത് ബോബൻ കുഞ്ചാക്കോ.

കുഞ്ചാക്കോ ബോബന്റെ അപ്പച്ചന്റെ പേരും ബോബൻ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചു ഇട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബൻ എന്ന് പേരിട്ടത്. ഇപ്പോൾ അതേ ചരിത്രം കുഞ്ചാക്കോ ബോബനും തന്റെ മകന് വേണ്ടി ആവർത്തിച്ചിരിക്കുകയാണ്. ‘ഇൗ കുഞ്ഞ് വലുതായി സിനിമയിൽ അഭിനയിക്കുമ്പോഴും പാടാൻ ദാസേട്ടനുണ്ടാവും. ഒപ്പം കട്ടയ്ക്ക് മൽസരിച്ചഭിനയിക്കാൻ മമ്മൂക്കയും’- ചിരിയുടെ വെടിക്കെട്ട് തീർത്തായിരുന്നു അവാർഡ് നിശയിൽ സമീപത്തുണ്ടായിരുന്ന രമേശ് പിഷാരടിയുടെ കമന്റ്.

MORE IN ENTERTAINMENT
SHOW MORE