പെട്ടെന്നൊരു ദിവസം മുന്‍ കാമുകനെ കണ്ടുമുട്ടിയാൽ; മനസ്സുതുറന്ന് ഭാവന

bhavana-love-30
SHARE

പ്രണയവും പ്രണയ നഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് തുറന്നുപറഞ്ഞ് ഭാവന. പ്രായം കൂടുതോറും പ്രണയത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ മാറും. ഇരുപത് വയസ്സിലെ പ്രണയമല്ല, 30 വയസ്സിലേതെന്നും ‌ഭാവന പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാവന പ്രണത്തെക്കുറിച്ച് മനസ്സുതുറന്നത്. 

''സ്കൂൾ കാലഘട്ടത്തിൽ പ്രണയമൊന്നും ഇല്ലായിരുന്നു. ഒരു കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്. പ്രണയിക്കാൻ അവസരം ഉണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സിൽ സിനിമയിൽ എത്തി. പിന്നെ കോളജിൽ പോയപ്പോഴും പ്രണയിക്കാൻ സാധിച്ചില്ല''-ഭാവന പറഞ്ഞു. 

പ്രണയവും പ്രണനഷ്ടങ്ങളും ഒരുപോലെ അനുഭവിച്ചിട്ടുള്ളയാളാണ് ഞാൻ. ഇവ മനോഹരമായ ഓർമ്മകളാണ്. പെട്ടെന്നൊരു ദിവസം മുൻ കാമുകനെ കണ്ടുമുട്ടിയാൽ യാതൊരുവിധ ബുദ്ധിമുട്ടും വിചാരിക്കേണ്ട. അയാളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാം. ആദ്യമൊക്കെ ചില പ്രശ്നങ്ങൾ തോന്നിയേക്കാം. എന്നാൽ അതിലൊന്നും ഒരു കാര്യവുമില്ല. വർഷങ്ങൾക്ക് ശേഷം പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്. ഇതുവരെ പ്രണയത്തിൽ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല''- ഭാവന പറയുന്നു. 

‘പ്രായം കടന്നു പോകും തോറും പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറും. 20 വയസ്സിലെ പ്രണയവും 30 വയസ്സിലെ പ്രണയവും വ്യത്യസ്തമാണ്. ജീവിതത്തെ പോലും നാം വ്യത്യസ്തമായാകും  സമീപിക്കുന്നത്. ചില പ്രണയങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. അത് അവസാനിക്കുകയാണെങ്കിൽ അതിനെ അംഗീകരിക്കുക. എന്നിട്ട് മറ്റൊരാളെ കണ്ടുമുട്ടി അയാളെ വിവാഹം കഴിക്കുക. നഷ്ടപ്രണയമില്ലെങ്കിൽ ജീവിതത്തിൽ എന്തു രസമാണുള്ളത് ?’ ഭാവന ചോദിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE