സണ്ണിലിയോൺ മക്കൾക്ക് കുടുംബ ബിസിനസ് നിർദേശിക്കില്ലെന്ന് ട്രോൾ; മറുപടി

sunny-leone-kids
SHARE

സണ്ണിലിയോൺ മക്കൾക്ക് കുടുംബ ബിസിനസ് നിർദേശിക്കില്ലെന്ന് പരിഹാസം, ചുട്ട മറുപടിയുമായി താരം. ബോളീവുഡിൽ ചുവടുറപ്പിക്കുന്നതിന് മുൻപ് സണ്ണിലിയോൺ പോൺ താരമായിരുന്നുവെന്നുള്ളത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പോൺ രംഗത്ത് നിന്നും പൂർണ്ണമായും സണ്ണിലിയോൺ മാറിയെങ്കിലും ഇപ്പോഴും പരിഹാസങ്ങൾക്കും കുത്തുവാക്കുകൾക്കും കുറവ് ഇല്ല. അർബാസ് ഖാൻ അവതാരകനായി എത്തിയ ചാറ്റ് ഷോയിലാണ് സണ്ണിയ്ക്ക് നേരെ ട്രോളുകൾ വന്നത്.

"മറ്റെല്ലാ മാര്‍ഗങ്ങളും ഇല്ലാതായാലേ സണ്ണി ലിയോണ്‍ കുടുംബ  ബിസിനസ് തന്റെ മക്കള്‍ക്ക് ഏറ്റവും ഒടുവില്‍ നിര്‍ദ്ദേശിക്കൂ"– എന്നാണ് ട്രോൾ വന്നത്. ഇതിന് സണ്ണി നൽകിയ മറുപടി ഇങ്ങനെ;

അതെ, അതങ്ങനെ തന്നെയായിരിക്കാം. ഞാനെന്തിന് അവർക്ക് കുടുംബ ബിസിനസ് നിർദേശിക്കണം. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാകമണമെന്ന് അവർ ആഗ്രഹിച്ചാൽ സന്തോഷമേയുള്ളൂ. അത് അല്ല എന്റെ മകൾ ഞാൻ തുടങ്ങിയ കോസ്മെറ്റിക്ക് വ്യവസായമോ പെർഫ്യൂ ബിസനസോ ഏറ്റെടുത്ത് നടത്തണമെന്ന് ആഗ്രഹിച്ചാൽ അതൊരു വലിയ കുടുംബ ബിസിനസാകുമെന്നാണ് എന്റെ പ്രതീക്ഷ. 

ഏത് മേഖലയിലാണെങ്കിലും മറ്റുള്ളവരോട് കാരുണ്യവും അലിവുമുള്ളവരായി മക്കളെ വളർത്തണമെന്നാണ് ആഗ്രഹം. ഡോക്ടറോ, എൻജിനിയറോ, ശാസ്ത്രജ്ഞനോ ആകാനാണ് ആഗ്രഹമെങ്കിൽ അതുപോലെയാകും. എന്താകണമെന്നുള്ളത് അവരുടെ ഇഷ്ടമാണ്. താൻ പോൺ സിനിമയിലേക്ക് എത്തിയത് സംഭവിച്ച് പോയ ഒന്നാണെന്നും സണ്ണി പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE