ഇതൊക്കെയാണ് ഖുറേഷി അബ്രാം; വിഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്; വൈറൽ

mohanlal-raj-socialmedia
SHARE

റിലീസ് കേന്ദ്രങ്ങളിൽ നിന്നും വമ്പൻ കലക്ഷനുമായി മുന്നേറുകയാണ് ലൂസിഫർ. 150 കോടിയും പിന്നിട്ട് കുതിക്കുകയാണ് ഇൗ മോഹൻലാൽ ചിത്രം. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മാസ് കഥാപാത്രത്തിൽ നിന്നും സിനിമയുടെ അവസാനം ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിലാണ് ലൂസിഫർ എത്തിനിൽക്കുന്നത്. ഖുറേഷി അബ്രാം സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. എന്തൊക്കെയാണ് ഖുറേഷി അബ്രാം എന്ന് വെളിപ്പെടുത്തുകയാണ് വീഡിയോ.

ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും ഡോണും അടക്കമുള്ള പത്രങ്ങളില്‍ അബ്രാം ഖുറേഷിയെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും വന്ന വാർത്തകളിലൂടെയാണ് ആരാണ് അബ്രാം ഖുറേഷി എന്ന് പറയുന്നത്. പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത മുന്നേറുന്ന, മയക്കുമരുന്ന് മാഫിയകള്‍ക്ക് ഭീതി പടർത്തുന്ന കഥാപാത്രമായിട്ടാണ് മോഹൻലാലിന്റെ ഖുറേഷി അബ്രാമിനെ വിഡിയോയിൽ അവതരിപ്പിക്കുന്നു. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE