കാത്തിരിക്കാൻ വയ്യ; സംവിധായകനാകുന്ന മോഹൻലാലിനോട് പൃഥ്വി: കുറിപ്പ്

mohanlal-prithviraj
SHARE

"എനിക്കറിയാം ലാലേട്ടാ ആ ചിത്രം എന്താണെന്നും അതിനെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാട് എന്താണെന്നും. കാത്തിരിക്കാൻ വയ്യ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രശസ്തനായ ജിജോ സാറിനോടൊപ്പം ചേർന്ന് ഇത്തരമൊരു സിനിമ സംവിധാനം ചെയ്യുന്നതിന് നന്ദി. ജിജോ സാറിന്റെ തിരിച്ചുവരവിനും ഇത് കാരണമാകട്ടെ, എല്ലാ അഭിനന്ദനങ്ങളും"- മോഹൻലാലിന്റെ കന്നി സംവിധാന സംരംഭത്തിന് ആശംസ അറിയിച്ച് പൃഥ്വിരാജ്.  പൃഥ്വി സംവിധാനം ചെയ്ത ലൂസിഫർ വിജയകരമായി പ്രദർശനം തുടരുന്ന വേളയിലാണ് സംവിധായകനാകുന്ന വിവരം മോഹൻലാല്‍ അറിയിക്കുന്നത്.

‘ഇത്രയും കാലം ക്യാമറയ്ക്ക് മുന്നിൽ പകർന്നാടിയ ഞാൻ ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നു. ‘ബറോസ്’ എന്നാണ് ഞാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാം. കഥയുടെ മാന്ത്രിക പരവതാനിയിലേറി യാത്ര ചെയ്യാം. ഗോവയിലായിരിക്കും സിനിമയുടെ ചിത്രീകരണം. അതിനുള്ള സ്ഥലങ്ങളെല്ലാം കണ്ടുകഴിഞ്ഞു. ഒരുപാട് വിദേശ അഭിനേതാക്കൾ വേണം..’ മോഹൻലാൽ ബ്ലോഗിൽ കുറിച്ചു. താരത്തിന്റെ ഇൗ പുതിയ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE