മോഹൻലാൽ സംവിധായകനാകുന്നു; ഞെട്ടിച്ച് പ്രഖ്യാപനം; ബിഗ് ബജറ്റ് ത്രീഡി; ബറോസ്

mohanlal-director
SHARE

‘ഇതുവരെ  ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്യാൻ കൊതിക്കുന്ന ഒരു മനസാണ് എന്റേത്.. അതേ ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു.’ മലയാളിയെ ഞെട്ടിച്ച് കൊണ്ട് മോഹൻലാൽ ബ്ലോഗിൽ കുറിച്ചു. ബ്ലോഗിലൂടെയാണ് അദ്ദേഹം ആരാധകരെയും പ്രേക്ഷകരെയും അമ്പരപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്. ഒരു ത്രീ ഡി ചിത്രമായിരിക്കും താരത്തിന്റെ ആദ്യ സംവിധാനം െചയ്യുന്നത്. വമ്പൻ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്.

‘ഇത്രയും കാലം ക്യാമറയ്ക്ക് മുന്നിൽ പകർന്നാടിയ ഞാൻ ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നു. ‘ബറോസ്’ എന്നാണ് ഞാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാം. കഥയുടെ മാന്ത്രിക പരവതാനിയിലേറി യാത്ര ചെയ്യാം. ഗോവയിലായിരിക്കും സിനിമയുടെ ചിത്രീകരണം. അതിനുള്ള സ്ഥലങ്ങളെല്ലാം കണ്ടുകഴിഞ്ഞു. ഒരുപാട് വിദേശ അഭിനേതാക്കൾ വേണം..’ മോഹൻലാൽ ബ്ലോഗിൽ കുറിച്ചു. താരത്തിന്റെ ഇൗ പുതിയ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലോഗിന്റെ പൂർണരൂപം വായിക്കാം.

MORE IN ENTERTAINMENT
SHOW MORE