തനിക്കൊപ്പം ആടിത്തിമിര്‍ക്കുന്ന മലയാളിക്കൂട്ടം; തീയറ്ററാവേശം പങ്കിട്ട് സണ്ണി ലിയോണ്‍: വിഡിയോ

sunny-mammootty
SHARE

വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുരരാജയിലെ ഒരു ഗാനരംഗത്തിൽ ചുവടു വയ്ക്കുന്നത് ബോളിവുഡ് താരം സണ്ണി ലിയോണാണ്. പാട്ടിന്റെ യു ട്യൂബ് റിലീസിനായി കാത്തിരിക്കുകയാണ് സിനിമ കണ്ട ആരാധകര്‍. ഗാനരംഗത്തിലെ സണ്ണിയുടെ നൃത്തം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തിയേറ്ററില്‍ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ഐറ്റം സോങ് കണ്ട് ആടി തിമിർക്കുന്ന ആരാധകരുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

സ്നേഹം എന്ന തലക്കെട്ടോടെയാണ് ഇത് പങ്കുവച്ചത്. തിയറ്ററില്‍ സണ്ണിയുടെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ആരാധകരെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. വിഡിയോ കാണുക.

MORE IN ENTERTAINMENT
SHOW MORE