എന്റെ അമ്മവയറ്റിൽ ഉണ്ണിയുണ്ടല്ലോ; സന്തോഷവാർത്ത പങ്കിട്ട് അമ്പിളി ദേവി

ambili-adityan-16
SHARE

വീണ്ടും അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കിട്ട നടി അമ്പിളി ദേവി. വിഷുദിനത്തിലാണ് അമ്പിളി നല്ല വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഭർത്താവ് ആദിത്യനും മകൻ അമർനാഥിനുമൊപ്പമുള്ള കുടുംബചിത്രവും അമ്പിളി പങ്കുവെച്ചിട്ടുണ്ട്.

മകൻ അമർനാഥ് എന്ന അപ്പു അമ്മയുടെ വയറ്റിൽ ഉമ്മ നൽകുന്ന ചിത്രത്തിനൊപ്പം അമ്പിളി കുറിച്ചതിങ്ങനെ: 

എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടല്ലോ..ദൈവം എനിക്കുതന്ന സമ്മാനം..

ഇന്നുമുതൽ എന്റെ കുഞ്ഞുവാവക്കായുള്ള കാത്തിരിപ്പ്. എനിക്കും എന്റമ്മക്കും അച്ഛനും ഞങ്ങടെ ഉണ്ണിവാവക്കും വേണ്ടി എല്ലാവരും പ്രാർഥിക്കണേ.. ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..

ജനുവരിയിലായിരുന്നു ആദിത്യന്റെയും അമ്പിളിയുടെയും വിവാഹം. 

MORE IN ENTERTAINMENT
SHOW MORE