സിനിമയല്ല, മേക്കപ്പല്ല; പുതിയ ലുക്കിൽ കൃഷ്ണപ്രഭ; ഞെട്ടി ആരാധകര്‍

krishnapraba
SHARE

താരങ്ങളുടെ ലുക്കും ലുക്കിലെ മാറ്റങ്ങളും മേക്ക് ഓവറുകളുമെല്ലാം ഫാഷൻ ലോകത്ത് ചൂടുപിടിച്ച ചർച്ചയാകാറുണ്ട്. നടിയും നർത്തകിയുമായ കൃഷ്ണപ്രഭയും ഇപ്പോൾ ഫാഷൻ ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. താരത്തിന്‍റെ പുതിയ ലുക്ക് തന്നെയാണ് കാര്യം.

മുടി പറ്റെ വെട്ടിയുള്ള കൃഷ്ണപ്രഭയുടെ പുതിയ ചിത്രം വൈറലാകുകയാണ് സമൂഹമാധ്യമങ്ങളിൽ. ആദ്യം മേക്കപ്പാണെന്നാണ് പലരും കരുതിയിരുന്നത്. സിനിമക്കു വേണ്ടിയുള്ള പുതിയ ഗെറ്റപ്പ് ആണോ എന്നും ചിലർ ചോദിച്ചു. എന്നാൽ മേക്കപ്പോ സിനിമക്കു വേണ്ടിയുള്ള ലുക്കോ അല്ല, സംഭവം ഒറിജിനലാണ്. 

View this post on Instagram

Motta series ... #picoftheday

A post shared by Krishnapraba (@krishnapraba_momentzz) on

കുടുംബത്തോടൊപ്പം തിരുപ്പതി ദർശനത്തിന് പോയപ്പോഴാണ് കൃഷ്ണപ്രഭ മുടി മൊട്ടയടിച്ചത്. എന്നാൽ നേർച്ചയുടെ ഭാഗമല്ലെന്നും താരം പറയുന്നു. തിരുപ്പതി എല്ലാ വർഷവും സന്ദർശിക്കാറുണ്ട്. മുന്‍പ് അമ്മയും ചേട്ടനും മൊട്ടയടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ മൂന്നുപേരും ഒന്നിച്ചാണ് മൊട്ടയടിച്ചത്. 

MORE IN ENTERTAINMENT
SHOW MORE