മധുരരാജ ഇനി ബോക്സ് ഓഫീസ് രാജ; ആദ്യദിന കളക്ഷന്‍ പുറത്ത്; ആവേശം

madhuraraja-collection
SHARE

മധുരരാജയുടെ ആദ്യദിന കളക്ഷൻ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മധുരരാജയുടെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കണക്കുകൾ പുറത്തുവിട്ടത്. 9.12 കോടിയാണ് ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ. കേരളത്തിൽ നിന്നു മാത്രം നേടിയത് 4.1 കോടി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 1.4 കോടി. ജിസിസി രാജ്യങ്ങളിൽ നിന്ന് 2.9 കോടി. അമേരിക്കയിൽ നിന്ന് 21 ലക്ഷം. യൂറോപ്പിൽ നിന്ന് 11 ലക്ഷം. മറ്റു രാജ്യങ്ങളിൽ നിന്ന് 30 ലക്ഷം. 

പുലിമുരുകന്റെ  വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ എത്തിയത്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു. 

പോക്കിരിരാജയിൽ പൃഥ്വിരാജാണ് മമ്മൂട്ടിയുടെ വലംകൈ ആയിരുന്നതെങ്കിൽ പുതിയ ചിത്രത്തിൽ തമിഴ് താരം ജെയ് ആണ് എത്തുന്നത്. ആദ്യഭാഗത്ത് താരമെന്ന നിലയിലാണ് മമ്മൂക്കയെ ഉപയോഗിച്ചതെങ്കിൽ ഇവിടെ താരവും നടനും ഒരുമിച്ചെത്തുന്നു എന്നാണ് ആരാധകപക്ഷം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ.സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, അജു വർഗീസ്, ധർമജൻ, ബിജുക്കുട്ടൻ, സിദ്ധിഖ്, എം.ആർ.ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോൺ ഐറ്റം ഡാൻസുമായി ചിത്രത്തിൽ എത്തുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE