'കുറെനാളായി ഇവനെ കെട്ടിച്ചുവിടണമെന്ന് ആലോചിക്കുന്നു'; സണ്ണിയെ ട്രോളി ദുല്‍ഖർ; വിഡിയോ

dulquer-salmaan-12-04
SHARE

യുവനടൻ സണ്ണി വെയ്ന്റെ വിവാഹസല്‍ക്കാര ചടങ്ങിൽ ആശംസകളുമായി ഉറ്റസുഹൃത്ത് ദുൽഖർ സൽമാൻ. ഭാര്യ അമാലിനൊപ്പമാണ് ദുൽഖർ എത്തിയത്. സണ്ണിക്ക് ആശംകൾ നേർന്നുള്ള ദുൽഖറിന്റെ സംസാരം ഏവരിലും ചിരി പടർത്തി.

''കുഞ്ചു, ആശംസകൾ, സണ്ണിയെ പിടിച്ച് കെട്ടിച്ചതിന്. ഞങ്ങൾ ഒരുപാട് നാളായി ആലോചിക്കുന്നു, ഇവനെ എങ്ങനെയെങ്കിലും പിടിച്ചൊന്ന് കെട്ടിക്കണമെന്ന്. ഏറ്റവും നല്ല, സുന്ദരിയായ ഭാര്യയെത്തന്നെ കിട്ടി. അവന്റെ വലിയ ലോട്ടറിയാണേ. അവനൊരു ചാൻസ് കൊടുത്തതിന് താങ്ക്സ് കുഞ്ചു. ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടതുകണ്ടോ, നല്ല കുട്ടി''- സണ്ണിയെ ട്രോളി ദുൽഖർ പറഞ്ഞു. 

ദുൽഖർ ആദ്യമായി അഭിനയിച്ച സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ സണ്ണി വെയ്നും അഭിനയിച്ചിരുന്നു. ഇരുവരുടെയും ആദ്യചിത്രമായിരുന്നു സെക്കൻഡ് ഷോ. ബന്ധുക്കളും സുഹൃത്തുക്കളും താരങ്ങളും ആഘോഷത്തിൽ പങ്കാളികളായി.

ഏപ്രിൽ പത്താം തിയതി പുലർച്ചെ ആറുമണിക്ക് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങിൽ പങ്കെടുത്തത്.

MORE IN ENTERTAINMENT
SHOW MORE