മധുരരാജയുടെ ഫാൻസ് ഷോ കാണാൻ ആന്റണി പെരുമ്പാവൂരും; ചിത്രം വൈറൽ

antony-raja-show
SHARE

ആദ്യ ദിനം തന്നെ വമ്പൻ അഭിപ്രായം നേടി മുന്നേറുകയാണ് മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മധുരരാജ. മമ്മൂട്ടി ആരാധകരെ പൂർണമായും തൃപ്തിപ്പെടുന്ന തരത്തിലാണ് വൈശാഖ് ചിത്രമൊരുക്കിയിരിക്കുന്നത്. സൈബർ ലോകത്തും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇക്കൂട്ടത്തിൽ ഏറെ കൗതുകം നിറയ്ക്കുന്ന ചിത്രം പങ്കുവയ്ക്കുകയാണ് മമ്മൂട്ടി ആരാധകർ.

പ്രമുഖ നിർമാതാവും മോഹൻലാലിന്റെ പ്രിയ സുഹൃത്തുമായ ആന്റണി പെരുമ്പാവൂർ മധുരരാജയുടെ ഫാൻസ് ഷോ കാണാനെത്തിയിരുന്നു. എറണാകുളം സരിത തിയറ്ററിലാണ് അദ്ദേഹം എത്തിയത്. ചിത്രം കഴിഞ്ഞ ശേഷം നിർമാതാവ് നെൽസൺ ഐപ്പിനെ ചേർത്ത് നിർത്തി അഭിനന്ദിച്ചാണ് ആന്റണി പെരുമ്പാവൂർ മടങ്ങിയത്. ഇൗ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. മമ്മൂട്ടി ആരാധകരും മോഹൻലാൽ ആരാധകരും ഇൗ ചിത്രം ഒരുപോലെ പങ്കുവയ്ക്കുകയാണ്. ലൂസിഫർ തിയറ്ററിൽ വൻമുന്നേറ്റം കുറിക്കുമ്പോഴാണ് മമ്മൂട്ടി ചിത്രവും എത്തിയിരിക്കുന്നത്. 

പോക്കിരിരാജയിൽ പൃഥ്വിരാജാണ് മമ്മൂട്ടിയുടെ വലംകൈ ആയിരുന്നതെങ്കിൽ പുതിയ ചിത്രത്തിൽ തമിഴ് താരം ജെയ് ആണ് എത്തുന്നത്. പോക്കിരിരാജയിൽ താരമെന്ന നിലയിലാണ് മമ്മൂക്കയെ ഉപയോഗിച്ചതെങ്കിൽ ഇവിടെ താരവും നടനും ഒരുമിച്ചെത്തുന്നു എന്നാണ് ആരാധകപക്ഷം.  

MORE IN ENTERTAINMENT
SHOW MORE