അവൾ ഞങ്ങൾക്കായി ഉണ്ടാക്കിയത്; മകളോടുള്ള സ്നേഹം പങ്കുവച്ച് സണ്ണി ലിയോൺ

sunny-leone-daughter
SHARE

‘അവൾ ഞങ്ങൾക്കായി ഉണ്ടാക്കിയ കേക്കാണ്..’ ജീവിതത്തിലെ മനോഹരനിമിഷത്തിന്റെ ഒാർമപങ്കുവച്ചപ്പോൾ ബോളിവുഡിന്റെ പ്രിയ താരം സണ്ണി ലിയോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികളാണിത്. താരത്തിന്റെ സിനിമാജീവിതവും വ്യക്തി ജീവിതവും ആരാധകർക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്.വ്യക്തി ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ആരാധകർക്കായി സണ്ണി ലിയോൺ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ‌ താരം പങ്കുവച്ച ചിത്രവും കുറിപ്പും പ്രണയത്തിന്റെയും മാതൃത്വത്തിന്റെയും ഉദാഹരണമാവുകയാണ്. 

ഇത്തവണത്തെ വിവാഹ വാര്‍ഷികത്തിന്  ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇരുവരുടെയും കുഞ്ഞുമകള്‍ നിഷയുണ്ടാക്കിയ കേക്കാണ് വിവാഹ വാര്‍ഷികത്തിന് ഇരുവരും മുറിച്ചത്.  സണ്ണി തന്നെയാണ് വിവാഹ വാര്‍ഷികത്തിനായി കേക്കുണ്ടാക്കിയത് കുഞ്ഞുമകള്‍ നിഷയാണെന്ന് ആരാധകരെ അറിയിച്ചത്. ചിത്രങ്ങള്‍ക്കൊപ്പം സണ്ണി പങ്കുവെച്ച തലക്കെട്ടിൽ ഭർത്താവിനോടുള്ള പ്രണയം തുറന്നു പറയുന്നു. ആത്മസുഹൃത്ത്, മികച്ച പിതാവ്, തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം എന്നാണ് ഡാനിയേലിനെ കുറിച്ച് സണ്ണി ലിയോൺ കുറിച്ചത്.

MORE IN ENTERTAINMENT
SHOW MORE