ആൻഡ്രിയ ഗ്ലാമർ വേഷം ധരിക്കുമെന്ന് കരുതി; തന്നെ പറ്റിച്ചെന്ന് കസ്തൂരി: വിഡിയോ

kasthuri-andrea-11
SHARE

നിലപാടുകളിലൂടെയാണ് ഈയടുത്ത് നടി കസ്തൂരി വാർത്തകളിൽ നിറഞ്ഞത്. ഒരു ചടങ്ങിനിടെ നടി ആൻഡ്രിയയെ ട്രോളുന്ന കസ്തൂരിയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആൻഡ്രിയ പ്രധാനവേഷത്തിലെത്തുന്ന പുതിയ തമിഴ്ചിത്രം മാളിഗൈയുടെ ടീസർ ലോഞ്ചിനിടെയാണ് സംഭവം. 

സാധാരണ മോഡേൺ വസ്ത്രം ധരിച്ചെത്തുന്ന ആന്‍ഡ്രിയ സാരിയണിഞ്ഞ് ട്രെ‍ഡീഷണൽ ലുക്കിലായിരുന്നു എത്തിയത്. ഇളംപച്ച നിറത്തിലുള്ള പട്ടുസാരിയും വെള്ള കല്ലു പതിപ്പിച്ച മാലയും ജിമിക്കി കമ്മലുമായിരുന്നു ആന്‍ഡ്രിയയുടെ വേഷം.

ആന്‍ഡ്രിയ അടുത്തു വന്നപ്പോള്‍ അവരുടെ ഉയരം കണ്ട് ഞെട്ടിയ കസ്തൂരി ഇങ്ങനെ പറഞ്ഞു: ‘എന്താണിത് നിങ്ങള്‍ക്ക് നായകന്‍മാരേക്കാളും ഉയരമുണ്ടല്ലോ. എനിക്ക് ആപ്പിൾ ബോക്‌സ് എടുത്തു തരൂ. എന്നാലേ ശരിയാവുകയുള്ളൂ'.  താന്‍ ഹൈ ഹീല്‍ ഇട്ടതുകൊണ്ടാണ് ഇത്രയും ഉയരം തോന്നുന്നതെന്ന് ആന്‍ഡ്രിയ മറുപടിയും നല്‍കി.

ആന്‍ഡ്രിയ വരുന്നു എന്നറിഞ്ഞതുകൊണ്ടാണ് താന്‍ മോഡേൺ ആയി ഒരുങ്ങി വന്നതെന്ന് കസ്തൂരി പറഞ്ഞു. ചുവന്ന സ്ലീവ് ലെസ് ഗൗണ്‍ ആയിരുന്നു കസ്തൂരിയുടെ വേഷം. ‘സാധാരണ ഞാന്‍ സാരിയാണ് ഉടുക്കാറ്. ആന്‍ഡ്രിയ വരുന്നു എന്നറിഞ്ഞതുകൊണ്ടാണ് ഞാന്‍ ഈ വേഷമൊക്കെ കെട്ടി വന്നത്. ഇപ്പോള്‍ നിങ്ങള്‍ സാരിയുടുത്തു വന്നിരിക്കുന്നു. എന്തായാലും നന്നായിട്ടുണ്ട്' - കസ്തൂരി അഭിനന്ദിച്ചു.

MORE IN ENTERTAINMENT
SHOW MORE