രാജയും പിള്ളേരും ട്രിപ്പിള്‍ സ്ട്രോങ്ങെന്ന് മഞ്ജരി; പാട്ടില്‍ പൊതിഞ്ഞ ആശംസ: വിഡിയോ

manjari-madhuraraja
SHARE

ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ വിഷുച്ചിത്രമാണ് മധുര രാജ. പോക്കിരി രാജയുടെ രണ്ടാംഭാഗമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും ലുക്കുമെല്ലാം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. സിനിമയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ഗായിക മഞ്ജരി. മഞ്ജരിയുടെ വാക്കുകൾ ഇങ്ങനെ:

‘മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം മധുരരാജ ഏപ്രിൽ പന്ത്രണ്ടിനു റിലീസിന് എത്തുകയാണ്. മധുരരാജ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും മധുരരാജയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. രാജയും പിള്ളേരും ട്രിപ്പിൾ മാസാണ്.’ സംഗീതാത്മകമായ ആശംസകൂടി നേരുകയാണെന്നു പറഞ്ഞ മഞ്ജരി രാജാ രാജാ എന്ന ഗാനം ആലപിക്കുകയും ചെയ്തു. 

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. 

അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന എന്നിവരാണ് നായികമാർ. ആർ.കെ.സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ, ബിജു കുട്ടൻ, സിദ്ധിഖ്, എം.ആർ.ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോൺ ഐറ്റം ഡാൻസുമായി ചിത്രത്തിൽ എത്തുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE