അഭിനയിക്കണമെന്ന് പറഞ്ഞു; അമ്മ വഴക്കിട്ടു: ശ്രീദേവിയെ ഓർത്ത് ജാന്‍വി

sridevi-janvi-08
SHARE

വളരെ ചെറുപ്പം മുതൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. അമ്മയോട് ആഗ്രഹം പറഞ്ഞപ്പോൾ വഴക്കുണ്ടായെന്നും ഒരഭിമുഖത്തിൽ ജാൻവി പറഞ്ഞു. 

‘ഒരു സംഭവം എനിക്കോർമ്മയുണ്ട്. എനിക്ക് അഭിനയിക്കണം എന്നാഗ്രഹമുണ്ടെന്ന് ഒരിക്കൽ അമ്മയോട് പറഞ്ഞു. എന്നാൽ അപ്പോൾ അമ്മ എതിർത്തു. ഞങ്ങൾ തമ്മിൽ തർക്കമായി. അന്ന് ഞാൻ ഒരുപാട് കരഞ്ഞു..’-ജാൻവി പറഞ്ഞു. കരഞ്ഞുകൊണ്ടിരുന്ന എന്നെ നോക്കി അമ്മ പറഞ്ഞു, 'നീ കരയുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. ഒരു അഭിനേതാവിന് അതൊരു നല്ല കാര്യമാണ്'– കരഞ്ഞുകൊണ്ടാണ് ജാന്‍വി ഇത്രയും പറഞ്ഞവസാനിപ്പിച്ചത്. 

ശ്രീദേവിയുടെ തിരിച്ചുവരവ് ചിത്രമായിരുന്ന ഇംഗ്ലീഷ് വിംഗ്ലീഷ് സിനിമയുടെ സെറ്റിൽ പോയ അനുഭവവും ജാൻവി പങ്കുവെച്ചു. കഴിഞ്ഞ വർഷമായിരുന്നു ജാൻവിയുടെ ആദ്യചിത്രം ധടക് പ്രേക്ഷകരിലേക്കെത്തിയത്. അതിനുമുൻപായിരുന്നു ശ്രീദേവിയുടെ മരണം.

MORE IN ENTERTAINMENT
SHOW MORE