ഡ്യൂഡ് ഞാനവളെ കെട്ടാൻ പോവാണ്; അങ്ങനെ പോപ്സ് പ്രശാന്തായി; ചിരിപ്പിക്കും വിഡിയോ

suraj-pops
SHARE

മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൻറെ മേക്കിങ്ങ് വിഡിയോകളും ഓഡിഷൻ വിഡിയോകളും പുറത്തിറങ്ങിയ ഉടൻ വൈ‌റലായിരുന്നു. സിനിമയില്‍ ഷെയ്ൻ നിഗം അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തിൻറെ സുഹൃത്ത് പ്രശാന്തിൻറെ വേഷം ചെയ്ത സുരാജിൻറെ ഓഡിഷൻ വിഡിയോ ആണ് ഏറ്റവുമൊടുവിൽ ചർച്ചയാകുന്നത്. ഭാവന സ്റ്റുഡിയോസ് ആണ് വിഡിയോ പുറത്തുവിട്ടത്. 

ചിത്രത്തിൽ കാമുകിയെക്കുറിച്ച് ബോബിയോട് പറയുന്ന രംഗം ഓഡിഷൻ സമയത്തും സുരാജ് അഭിനയിച്ചു കാണിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട പെൺകുട്ടിയെ പ്രപ്പോസ് ചെയ്യുന്ന സീൻ അഭിനയിക്കുന്ന സമയത്ത് മുൻപിലുണ്ടായിരുന്നവരെ ചിരിപ്പിച്ച് കയ്യിലെടുക്കുന്ന പോപ്സിനെയും വിഡിയോയിൽ കാണാം. 

ഫ്രാങ്കി (മാത്യു) യുടെയും സിമി (ഗ്രേസ് ആന്‍റണി) യുടെയും ഓഡിഷൻ, ഗ്രൂമിങ്ങ് വിഡിയോകളും മുൻപ് വൈറലായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE