ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു? ചിത്രങ്ങൾ ഉയർത്തി റിപ്പോർട്ട്

aishwarya-family
SHARE

ബച്ചൻ കുടുംബത്തിലെ ചെറിയ വാർത്തപോലും മാധ്യമങ്ങൾക്ക് പ്രിയപ്പെട്ടതാണ്. സിനിമയിൽ നിന്ന് അകന്നെങ്കിലും ഐശ്വര്യയുടെ വാർത്തകളും വിശേഷങ്ങളും ബോളിവുഡ് കോളങ്ങളിൽ നിറയാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ വീണ്ടും അമ്മയാകുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. ബച്ചൻ കുടുംബത്തിൽ പുതിയ അംഗം എത്താൻ പോകുന്നതിന്റെ സൂചനയായി ഐശ്വര്യയുടെ പുതിയ ചിത്രവും പ്രചരിക്കുന്നുണ്ട്. 

അഭിഷേകിനോടൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. കടൽതീരത്തൂടെ അഭിഷേകിനൊപ്പം നടക്കുന്ന ചിത്രമാണ് സംശയമേറ്റുന്നത്. ചിത്രമുള്‍പ്പെടെ ട്വിറ്റ് ചെയ്താണ് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്ന് ഇതിനെ കുറിച്ച് പ്രതികരണം ഉണ്ടായിട്ടില്ല.

MORE IN ENTERTAINMENT
SHOW MORE