എന്തിന് ഹോട്ടലിൽ താമസിക്കുന്നു? ഒപ്പം വരാൻ നിർബന്ധിച്ച നിർമാതാവ്; വെളിപ്പെടുത്തി കവിയൂർ പൊന്നമ്മ

kaviyoor-ponnamma-15-03
SHARE

വർഷങ്ങൾക്ക് മുൻപ് നിർമാതാവിൽ നിന്നേറ്റ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് കവിയൂർ പൊന്നമ്മ. 1964ലെ നസീർ–ഷീല ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിർമാതാവ് ഒപ്പം താമസിക്കാൻ നിർബന്ധിച്ചെന്ന് കവിയൂർ പൊന്നമ്മ പറയുന്നു. 

''മദ്രാസിൽ കുടുംബിനിയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു നിർമാതാവ് പറഞ്ഞു. എന്തിനാണ് ഹോട്ടലിൽ താമസിക്ക് പൈസ കളയുന്നത്. മുക്ക് ഓഫീസിലേക്ക് മാറാം. ഞാന്‍ പറഞ്ഞു നടക്കില്ല സാറേ. ഉം എന്തേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നടക്കില്ല അത്ര തന്നെ. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെയെന്ന് അയാള്‍. ‘വൈജയന്തി മാല പറയുവോ എന്നെനിക്കറിയില്ല, ഞാന്‍ പറയും എനിക്ക് പറ്റില്ലാന്ന്’ എന്ന് മറുപടി കൊടുത്തു''- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കവിയൂർ പൊന്നമ്മയുടെ തുറന്നുപറച്ചിൽ. 

സിനിമാരംഗത്തെ മീ ടു വെളിപ്പെടുത്തലുകളോട് പ്രതികരണം ഇങ്ങനെ- ''അതെല്ലാം അങ്ങനെ നടക്കുന്നവർക്കായിരിക്കും. സിനിമയിൽ കയറിയേ പറ്റൂ എന്ന് പറഞ്ഞ് നടക്കുന്നവരെ ചിലപ്പോൾ ദുരുപയോഗം ചെയ്തെന്നുവരും.''

MORE IN ENTERTAINMENT
SHOW MORE