അടൂർ ഭാസി അങ്ങനെ ചെയ്യില്ല; കെപിഎസി ലളിതയെ വിശ്വസിക്കില്ല: കവി‌യൂർ പൊന്നമ്മ

lalitha-ponnamma-bhasi-15
SHARE

അന്തരിച്ച നടൻ  അടൂർ ഭാസിക്കെതിരെ കെപിഎസി ലളിത
ആരോപണമുന്നയിച്ചത് വലിയ വാർത്തയായിരുന്നു. ഭാസിയിൽ നിന്ന് ഒട്ടേറെ മോശം അനുഭവങ്ങൾ ഉണ്ടായെന്നും താത്പര്യത്തിന് വഴങ്ങാത്തതിനാൽ തന്നെ നിരവധി സിനിമകളിൽ നിന്ന് ഒഴിവാക്കി എന്നുമായിരുന്നു ലളിതയുടെ ആരോപണം. ലളിതയുടെ ആരോപണം വിശ്വസിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കവിയൂർ പൊന്നമ്മ.

'അങ്ങേര് പാവം മനുഷ്യനാ. അങ്ങേരെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാൻ വിശ്വസിക്കില്ല. അങ്ങേർക്ക് അതൊന്നും പറ്റില്ല എന്നത് ഇൻഡസ്ട്രി മുഴുവൻ അറിയുന്ന കാര്യമാണ്. പിന്നെ എങ്ങനാണ് നമ്മളത് വിശ്വസിക്കുക. എനിക്കറിയില്ല'- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കവിയൂർ പൊന്നമ്മ പറഞ്ഞു. 

സിനിമാരംഗത്തെ മീ ടു വെളിപ്പെടുത്തലുകളോട് പ്രതികരണം ഇങ്ങനെ- ''അതെല്ലാം അങ്ങനെ നടക്കുന്നവർക്കായിരിക്കും. സിനിമയിൽ കയറിയേ പറ്റൂ എന്ന് പറഞ്ഞ് നടക്കുന്നവരെ ചിലപ്പോൾ ദുരുപയോഗം ചെയ്തെന്നുവരും.''

അക്കാലത്ത് ഒരു നിർമാതാവിൽ നിന്നേറ്റ ദുരനുഭവത്തെക്കുറിച്ചും കവിയൂർ പൊന്നമ്മ വെളിപ്പെടുത്തി. ''മദ്രാസിൽ കുടുംബിനിയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു നിർമാതാവ് പറഞ്ഞു. എന്തിനാണ് ഹോട്ടലിൽ താമസിക്ക് പൈസ കളയുന്നത്. മുക്ക് ഓഫീസിലേക്ക് മാറാം. ഞാന്‍ പറഞ്ഞു നടക്കില്ല സാറേ. ഉം എന്തേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നടക്കില്ല അത്ര തന്നെ. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെയെന്ന് അയാള്‍. ‘വൈജയന്തി മാല പറയുവോ എന്നെനിക്കറിയില്ല, ഞാന്‍ പറയും എനിക്ക് പറ്റില്ലാന്ന്’ എന്ന് മറുപടി കൊടുത്തു''–പൊന്നമ്മ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE