എനിക്ക് സിനിമകൾ ലഭിക്കാതിരിക്കാൻ പലരും കളിക്കുന്നു; തുറന്നുപറഞ്ഞ് ഗോകുൽ സുരേഷ്

gokul-suresh-15-03
SHARE

ആഗ്രഹിക്കുന്ന കഥാപാത്രങ്ങളും സിനിമകളും തനിക്ക് ലഭിക്കാതിരിക്കാൻ പലരും പല കളികളും കളിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. അതാരാണെന്ന് വ്യക്തമായി അറിയില്ലെന്നും ചിലരുടെ പേരുകള്‍ പറഞ്ഞുകേൾക്കുന്നുണ്ടെന്നും ഗോകുൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''ഞാൻ ആഗ്രഹിക്കുന്നതുപോലെയുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. അത് ആരാണെന്ന് വ്യക്തമായി അറിയില്ല. ചിലരുടെ പോരൊക്കെ പറഞ്ഞ് കേൾക്കാറുണ്ട്. സത്യത്തിൽ അതിനെക്കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ല. സ്വന്തം കാലിൽ നിന്ന് എന്നെ പ്രൂവ് ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നത്. 

'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അതിഥിവേഷമാണെങ്കിൽ, അതുവഴി എനിക്ക് അരുൺ ഗോപി സറിനെ പരിചയപ്പെടാൻ കഴിഞ്ഞു. പ്രണവുമായി സൗഹൃദത്തിലാകാൻ കഴിഞ്ഞു. ആ എക്സ്പീരിയൻസാണ് ഞാനാഗ്രഹിച്ചത്. മാസ്റ്റർപീസിൽ ആണെങ്കിലും അതെ, മമ്മൂക്കക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഇല്ല''-ഗോകുൽ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE