ക്യാംപസില്‍ റൗഡി ബേബിക്ക് ആടിത്തിമിര്‍ത്ത് ഷെയ്ൻ നിഗം; ആവേശം, വിഡിയോ വൈറൽ

actor-shane-nigam
SHARE

അബിയുടെ മകൻ എന്ന മേൽവിലാസമില്ലാതെ തന്നെ മലയാള സിനിമയിൽ ഇടം കണ്ടെത്തിയ യുവതാരമാണ് ഷെയ്ൻ നിഗം. ഈട, കിസ്മത്ത്, കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രങ്ങളിലെ പ്രകടനം നിരൂപക പ്രശംസയും നേടികൊടുത്തു. ആരാധകരുമായി ഹൃദ്യമായി ഇടപെടുന്ന ഷെയ്ന് നിരവധി ആരാധകരുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഷെയ്ൻ നിഗത്തിന്റെ ഡാൻസ് ആണ് ഇപ്പോൾ താരത്തെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നതും. 

പുനലൂർ എസ്.എൻ കോളജിലെ പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം തകർത്താടുന്ന ഷെയ്ൻ നിഗത്തിന്റെ ഡാൻസ് വിഡിയോ ഇരുകൈയും നീണ്ടി സ്വീകരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. വിദ്യാർഥികൾക്കൊപ്പം റൗഡി ബേബി അടക്കമുള്ള ഗാനങ്ങൾക്കായിരുന്നു ഷെയ്നിന്റെ ഡാൻസ്. ഇതുകൊണ്ടാണ് ഷെയ്ൻ നിങ്ങളെ ഇഷ്ടപ്പെടുന്നത്, തകർപ്പൻ ഡാൻസ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. ഇതിനോടകം തന്നെ നിരവധി പേർ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു.

MORE IN ENTERTAINMENT
SHOW MORE