സാനിയയുടെ ഡ്രമാറ്റിക് ലുക്കിന് പിന്നിൽ പൂർണിമ ഇന്ദ്രജിത്ത്; ചിത്രങ്ങൾ വൈറൽ

saniya-iyappan
SHARE

ക്വീൻ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായ നടിയാണ് സാനിയ ഇയ്യപ്പൻ. ഒരൊറ്റ സിനിമ കൊണ്ട് തന്നെ പേരെടുത്ത സാനിയ തന്റെ വസ്ത്രധാരണ ശൈലി കൊണ്ടും പൊതുവേദിയിലെ സാന്നിധ്യം കൊണ്ടും വാർത്തകളിൽ ഇടം നേടിയ താരമാണ്. അടുത്തിടെ ഒരു അവാർഡ് ദാന ചടങ്ങിൽ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതിന് സൈബർ ആക്രമണത്തിന് വിധേയാകേണ്ടി വന്നു. താരത്തിന്റെ വസ്‌ത്രധാരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തു വരികയും ചെയ്തു. 

നടി സാനിയ ഇയ്യപ്പൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മനോഹരമായ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഡ്രമാറ്റിക് പാര്‍ട്ടിവെയർ അണിഞ്ഞു നിൽക്കുന്ന താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ തംരഗമാകുകയും ചെയ്തു. നടി പൂർണിമ ഇന്ദ്രജിത്ത് ആയിരുന്നു താരത്തിന്റെ ഈ ഡ്രമാറ്റിക് ലുക്കിന് പിന്നിൽ.

സാനിയ ധരിച്ച ഈ വസ്ത്രത്തിന്റെ അഴകേറ്റുന്നത് ഫ്രിൽസും ഫ്ലോൺസും. ഒപ്പം ഓംബ്രെ ഫിനിഷും. ഓരോ ഫ്രില്ലും പ്രത്യേകം ലെയറുകളായി ചെയ്താണ് ഈ സ്കർട്ട് ഒരുക്കിയിട്ടുള്ളത്. തിരമാലയെന്ന വിധമുള്ള ഫിനിഷ് കിട്ടാൻ വേണ്ടിയാണിത്. 6 ദിവസമെടുത്താണ് സ്കർട്ട് പൂർത്തിയാക്കിയത്. ഫ്ലെമിംഗോ നിറവും ലെഹംഗയുടെ പ്രത്യേകതയാണ്. ഇന്തോ– വേസ്റ്റേൺ ലുക്കിനു വേണ്ടി ബെൽറ്റും വസ്ത്രത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. സാനിയ ഇയ്യപ്പൻ ധരിച്ചിരിക്കുന്ന പ്രാണായുടെ സ്പ്രിങ് '19 കലക്‌ഷനിലെ ഈ വസ്ത്രം പക്ഷേ ഔട്ട് ഓഫ് ദ് ബോക്സ് ഡ്രമാറ്റിക് ആണ്.’’ –

MORE IN ENTERTAINMENT
SHOW MORE