പ്രിയങ്ക ചോപ്രയ്ക്ക് 3 കോടിയുടെ അത്യാഡംബര കാര്‍ സമ്മാനിച്ച് നിക്; വിജയഹര്‍ഷം

priyanka-chopra33
SHARE

പ്രിയങ്കയും ഭർത്താവ് നിക് ജോൺസും ഏവർക്കും പ്രിയങ്കരരാണ്. അടുത്തിടെയാണ് പ്രിയങ്കയും പ്രശസ്ത അമേരിക്കൻ ഗായകനായ നിക്ക് ജോനാസും വിവാഹിതരായത്. ഇപ്പോഴിതാ തങ്ങളുടെ പുതിയ ആൽ‌ബം ഹിറ്റായതിന് പ്രിയങ്കയ്ക്ക് അത്യാഢംബര വാഹനം സമ്മാനിച്ചിരിക്കുകയാണ് നിക്ക്. 

ദിവസങ്ങൾക്കുമുമ്പു ജോനാസ് സഹോദരങ്ങളും പ്രിയങ്കയും ചേർന്ന് ഒരു ഗാനം പുറത്തിറക്കി. സൂപ്പർ ഹിറ്റായി മാറിയ ആ ഗാനം ബിൽബോർഡ് ടോപ് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതിനാണ് സർപ്രൈസ് സമ്മാനം ലഭിച്ചത്. പ്രിയങ്ക തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. 

മെയ്ബാക്ക് കാശർ എന്ന അത്യാഡംബര വാഹനമാണ്  പ്രിയങ്കയ്ക്കുള്ള സ്നേഹ സമ്മാനമായി നൽകിയിരിക്കുന്നത്. മൂന്നുകോടിയിലേറെ വിലവരും ഇതിന്. ഇരുവരും വാഹനത്തിനു മുമ്പിൽ പരസ്പരം ചുംബിച്ചു നിൽക്കുന്ന ചിത്രവും കൂടെ ചേർത്തിട്ടുണ്ട്. മെയ്ബാക്കിന്റെ ഏതുമോഡലാണ് നിക് പ്രിയങ്കയ്ക്ക് സമ്മാനിച്ചതെന്ന് വ്യക്തമല്ല.

MORE IN ENTERTAINMENT
SHOW MORE