പ്രണയത്തിന്റെ വേറിട്ട കഥ പറയാൻ കലങ്ക്; ടീസറിന് വൻവരവേൽപ്പ്

kalank-trailer
SHARE

ബോളിവുഡ് ആരാധകരുടെ മനം കവരാന്‍  മറ്റൊരു പ്രണയ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു. ആലിയ ഭട്ടും വരുണ്‍ ധവാനും സൊനാക്ഷി സിന്‍ഹയുമടക്കം വമ്പന്‍താര നിര അണിനിരക്കുന്ന കലങ്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏപ്രില്‍ പതിനേഴിനാണ് ചിത്രത്തിന്റെ റിലീസ്. 

1945–ലെ ഇന്ത്യയില്‍ നടക്കുന്ന  പ്രണയകഥയാണ് കലങ്ക്. കിടിലന്‍ ലുക്കിലെത്തുന്ന ആലിയയും മാധുരിയുടെ നൃത്തച്ചുവടുകളും ട്രെയിലര്‍ മനോഹരമാക്കുന്നു. വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സൊനാക്ഷിയും സഞ്ജയ് ദത്തുമെല്ലാം വേഷമിടുന്നുണ്ട്.ഇന്ത്യ കടന്നുപോയ അടിമത്വവും കലാപവുമല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നു.  അന്തരിച്ച നടി ശ്രീദേവിയയെ‌ ആയിരുന്നു മാധുരിയുടെ വേഷം ചെയ്യാന്‍ ആലോചിച്ചിരുന്നത്.

പതിനഞ്ച് വര്‍ഷത്തിന് ശേഷം മാധുരിയും സഞ്ജയ് ദത്തും ഒരുമിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഭിഷേക് വെര്‍മനാണ് സംവിധായകന്‍. കരണ്‍ ജോഹറിന്റെ അച്ഛന്‍ യഷ് ജോഹറിന്റേതാണ് ചിത്രത്തിന്റെ ആശയം.

MORE IN ENTERTAINMENT
SHOW MORE