വിവാഹവേഷത്തിൽ ദിലീപും അനു സിത്താരയും; ശുഭരാത്രിക്ക് തുടക്കം; ചിത്രങ്ങൾ

dileep-anu-new-film
SHARE

ചിരിയുടെ കുടുംബനായകനായി ദിലീപ് മടങ്ങിയെത്തുകയാണ് ശുഭരാത്രിയിലൂടെ. ചിത്രീകരണം പുരോഗമിക്കുന്നതിനിടയിൽ അണിയറപ്രവർത്തകർ പങ്കുവച്ച ചിത്രം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ദിലീപും അനു സിത്താരയും വിവാഹവേഷത്തിൽ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. 

അനു സിതാര നായികയായ ചിത്രത്തിൽ സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും. ഏറെ നിരൂപക പ്രശംസനേടിയ അയാൾ ജീവിച്ചിരിപ്പുണ്ട്‌ എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദമ്പതികളായി ദിലീപും അനുവും എത്തുന്നത്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

നെടുമുടി വേണു,  സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ,   സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

MORE IN ENTERTAINMENT
SHOW MORE