വീരനായിക നായകന്റെ നിഴലായി; തമന്നക്കെതിരായ വിമർശനത്തിൽ മനസ്സുതുറന്ന് രാജമൗലി

tamannah-rajamouli-06
SHARE

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ആദ്യഭാഗത്തിൽ അവന്തിക എന്ന കഥാപാത്രത്തെക്കുറിച്ചുയർന്ന വിമർശനങ്ങൾ വേദനിപ്പിച്ചെന്ന് സംവിധായകൻ രാജമൗലി. ഹാർവാർഡ് ഇന്ത്യ കോൺഫറൻസിൽ നൽകിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ പ്രതികരണം. 

തമന്നയാണ് അവന്തികയായെത്തിയത്.  വീരനായികയായി പ്രത്യക്ഷപ്പെടുന്ന അവന്തിക, പിന്നീട് നായകൻ പ്രഭാസിന്റെ നിഴലായി ഒതുങ്ങിപ്പോയെന്നായിരുന്നു പ്രധാന വിമർശനം. തമന്നയും പ്രഭാസും ഒരുമിച്ചെത്തിയ ഗാനവും വിമർശനങ്ങൾ ഏറ്റുവാങ്ങി. താരത്തെ സംവിധായകൻ സൗന്ദര്യവസ്തു മാത്രമായി കണ്ടെന്നായിരുന്നു ചിലരുടെ വിലയിരുത്തിൽ. 

ഈ വിമർശനങ്ങൾ വേദനിപ്പിച്ചെന്നാണ് രാജമൗലി പറയുന്നത്. ''വിമർശനങ്ങളിൽ ആദ്യമൊക്കെ ദേഷ്യം തോന്നിയിരുന്നു. പിന്നീട് എനിക്ക് മനസ്സിലായി, ലോകത്ത് പലതരം ആളുകളുണ്ട്, അതൊന്നും കാര്യമാക്കേണ്ട എന്ന്. അവന്തിക എന്നെ സംബന്ധിച്ച് മനോഹരമായ സൃഷ്ടിയാണ്. അതിലെ ആ ഗാനരംഗവും അഥെ. ബാഹുബലി ഇന്നാണ് ഞാൻ സംവിധാനം ചെയ്യുന്നത് എങ്കിൽ ഒരു ഫ്രെയിമിൽ പോലും ഞാൻ മാറ്റം വരുത്തില്ല. ഞാൻ എന്താണോ ഉണ്ടാക്കിയത്, അതിൽ എനിക്ക് അഭിമാനമുണ്ട്''-രാജമൗലി പറഞ്ഞു. 

രണ്ടാം ഭാഗത്തിൽ തമന്നക്ക് ക്ലൈമാക്സ് രംഗത്തിൽ മാത്രം അവസരം നൽകിയതിനെയും ചിലർ വിമർശിച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE