നിയാസ് ബക്കറുടെ മകളുടെ വിവാഹം; നിറസ്നേഹവുമായി മമ്മൂട്ടി; താരാഗണം: വിഡിയോ

നടനും മിമിക്രി കലാകാരനും ടെലിവിഷൻ താരവുമായ നിയാസ് ബക്കറുടെ മകൾ ജസീല വിവാഹിതയായി. മുനീറാണ് വരൻ. സിനിമാ രംഗത്തെ പ്രശസ്തരുടെ സാന്നിധ്യത്താൽ സമ്പന്നമായിരുന്നു ചടങ്ങുകൾ. മമ്മൂട്ടി ഉൾപ്പടെയുള്ളവരുടെ സാനിധ്യവും ചടങ്ങിൽ ആകർഷണമായി. മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യപരിപാടിയിലൂടെ ശ്രദ്ധേയനായ നിയാസ് സിനിമകളിലും സജീവമാണ്. നടൻ കലാഭവൻ നവാസിന്റെ സഹോദരനാണ് നിയാസ്.