കാത്തിരിപ്പ് വെറുതെയായില്ല; ജോനസ് ബ്രദേഴ്സിന്റെ പുതിയ ആല്‍ബം വമ്പൻ ഹിറ്റ്

viral-album-priyanka
SHARE

അമേരിക്കന്‍ പോപ്പ് ബാന്‍ഡായ ജോനസ് ബ്രദേഴ്സിന്റെ പുതിയ ആല്‍ബം പുറത്തിറങ്ങി. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമിറങ്ങിയ ആല്‍ബം ഹിറ്റ് ചാര്‍ട്ടുകളിലെല്ലാം ഇടം പിടിച്ചു കഴിഞ്ഞു. റിലീസായി രണ്ട് ദിവസത്തിനുള്ളില്‍ 34 ദശലക്ഷം പേരാണ് വീഡിയോ യൂട്യുബിലൂടെ മാത്രം കണ്ടത്. 

ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല,  വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജോനസ് ബ്രദേഴ്സ് എന്ന് മൂവര്‍സംഘം ഒന്നിച്ചപ്പോള്‍ പിറന്നത് 2019ലെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിലൊന്ന്. ആറ് വര്‍ഷത്തിന് ശേഷം ഇറങ്ങിയ ആല്‍ബത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സഹോദരങ്ങളായ കെവിന്‍, ജോ, നിക്ക് എന്നിവര്‍ക്കൊപ്പം അവരുടെ ജീവിതപങ്കാളികളായ ഡാനിയല്‍ ജോനസും സോഫി ടേണറും പ്രിയങ്ക ചോപ്രയും അണിനിരക്കുന്നു. 

വെള്ളിയാഴ്ച്ച റിലീസായ ആല്‍ബം ഹിറ്റ് ചാര്‍ട്ടുകളിലെല്ലാം ഒന്നാം സ്ഥാനത്താണ്. അമേരിക്കന്‍ കൗമാരമനസുകളെ ഇളക്കിമറിച്ചുക്കൊണ്ട് പതിന്നാല് വര്‍ഷങ്ങള്‍ക് മുന്‍പാണ് ജോനസ് ബ്രദേഴ്സിന്റെ ആദ്യ ആല്‍ബം പുറത്തിറങ്ങിയത്.

MORE IN ENTERTAINMENT
SHOW MORE