മോഹൻലാൽ ചിത്രങ്ങളെ 'തള്ളിപ്പറഞ്ഞു'; ശ്യാം പുഷ്കരനെതിരെ ആരാധകർ; വിമർശനം

syam-pushkaran-mohanlal-20
SHARE

ശ്രീനിവാസൻ തിരക്കഥയൊരുക്കിയ സന്ദേശത്തെക്കുറിച്ചും വരവേൽപ്പ്, നരസിംഹം എന്നീ ചിത്രങ്ങളെക്കുറിച്ച് അഭിപ്രായം തുറന്നുപറഞ്ഞ ശ്യാം പുഷ്കരനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. സന്ദേശം മുന്നോട്ടുവെക്കുന്ന സന്ദേശത്തോട് വിയോജിപ്പുണ്ടെന്നായിരുന്നു റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിൽ ശ്യാം പറഞ്ഞത്. 

വരവേൽപ്പ് കാണുമ്പോൾ സങ്കടം വരുന്നതിനാൽ കാണാനിഷ്ടമല്ലാത്ത ചിത്രമാണെന്നും നരസിംഹം ഒറ്റത്തവണ മാത്രം കാണാനുള്ള ചിത്രമാണെന്നുമായിരുന്നു ശ്യാമിന്റെ അഭിപ്രായം. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിൽ ഒരുവിഭാഗം ശ്യാമിനെ വിമർശിച്ച് രംഗത്തുവന്നു.

മലയാളസിനിമയിലെ ഏറ്റവും മികച്ച രാഷ്ട്രീയ ചിത്രമാണ് സന്ദേശമെന്നും ശ്യാമിന്റെ രാഷ്ട്രീയത്തെ അതിൽ പരിഹസിക്കുന്നതുകൊണ്ടാണ് ചിത്രത്തെ വിമർശിക്കുന്നത് എന്നുമായിരുന്നു ചിലരുടെ വിമർശനം. ഒന്നോ രണ്ടോ സിനിമകൾ ഹിറ്റായെന്നുകരുതി ശ്രീനിവാസനെപ്പോലുള്ള ഒരാളെ വിമർശിക്കാൻ പാടില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. 

സന്ദേശത്തെക്കുറിച്ചും ചിത്രം മുന്നോട്ടുവെക്കുന്ന സന്ദേശത്തെക്കുറിച്ചും ചർച്ചകൾ സജീവമാകുന്നുണ്ട്. ശ്യാമിന്റെ കഥകളിലെ സന്ദേശത്തെക്കുറിച്ച് ചിലര്‍ മറുചോദ്യമുയർത്തുന്നു. 

മോഹൻലാലിന്റെ രണ്ടുചിത്രങ്ങളും തള്ളിപ്പറഞ്ഞതിനെതിരെ ആരാധകർ രംഗത്തുവന്നുകഴിഞ്ഞു. നരസിംഹത്തെക്കുറിച്ച് പറയാൻ മാത്രം ശ്യാം വളർന്നിട്ടില്ലെന്നാണ് ആരാധകരുടെ കമന്റ്. 

MORE IN ENTERTAINMENT
SHOW MORE