'പപ്പടവട' കമന്റിട്ട് ആരാധകൻ; 'കരിങ്കോഴിക്കുഞ്ഞ്' ഉണ്ടോയെന്ന് ടൊവിനോ; ട്രോൾ

tovino-karingozhi-comment
SHARE

സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന കരിങ്കോഴി ട്രോൾ ഏറ്റെടുത്ത് നടൻ ടൊവിനോ തോമസ്. സ്കൈഡൈവിങ് ചെയ്യുന്ന വിഡിയോക്ക് താഴെ ഒരാരാധകനിട്ട് കമന്റിന് മറുപടിയായാണ് ടൊവിനോയുടെ റോൾ. 

പപ്പടവട എങ്ങനെ തയ്യാറാക്കാം എന്നായിരുന്നു അൽതാഫ് എന്നയാൾ ടൊവിനോയുടെ ഇൻസ്റ്റഗ്രാം വിഡിയോക്ക് താഴെ കമന്റ് ചെയ്തത്. ഒപ്പം ആവശ്യമായ ചേരുവകളുടെ ലിസ്റ്റും ഇയാൾ ചേർത്തിരുന്നു. ഇതിന് ടൊവിനോയുടെ മറുപടി കമന്റ് ഇങ്ങനെ: ''കരിങ്കോഴി കുഞ്ഞുങ്ങൾ ഉണ്ടോ, രണ്ടെണ്ണം എടുക്കാൻ?'' രണ്ടായിരത്തിലധികം പേരാണ് ടൊവിനോയുടെ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 

പിന്നാലെ കരിങ്കോഴി കമന്റ് ഏറ്റെടുത്ത് നിരവധി പേരെത്തി. കടിക്കാത്ത രാജവെമ്പാല, അത്ഭുത വിളക്ക്, ദിനോസർ കുഞ്ഞുങ്ങൾ ഇങ്ങനെ ട്രോൾ കമന്റുകളും എത്തി. 

അഡാർ ലൗ എന്ന ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവിന്റെ പേജിൽ തുടങ്ങിയ കരിങ്കോഴി കച്ചവടം പ്രമുഖ പേജുകളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്. കരിങ്കോഴി കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക എന്ന ആവശ്യത്തോടെ കരിങ്കോഴി കുഞ്ഞുങ്ങളുടെ പടവുമായി പ്രത്യക്ഷപ്പെട്ട പരസ്യം ട്രോളൻമാർ തലങ്ങും വിലങ്ങും പേജുകളിൽ കൊണ്ട് പോയി പോസ്റ്റുകയായിരുന്നു. ഒമർ ലുലുവിന്റെ എല്ലാ പോസ്റ്റുകളുടെ താഴെയാണ് കൂടുതലും ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്.  വളരെ കൂടുതലായി ഫോളോ ചെയ്യുന്നവരുടെ പോസ്റ്റിന് കീഴിലും ഇപ്പോള്‍ ഈ പരസ്യം കാണാം.

MORE IN ENTERTAINMENT
SHOW MORE