സിമ്പുവിന്റെ സഹോദരൻ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു

simbu-brother
SHARE

നടന്‍ സിമ്പുവിന്റെ സഹോദരൻ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. അച്ഛൻ രാജേന്ദ്രന്റെയും സഹോദരന്റെയും സാമീപ്യത്തിലായിരുന്നു ചടങ്ങുകൾ. അഭിനേതാവായി സിനിമയിലെത്തിയ കുരലരസൻ സംഗീതസംവിധാന വഴിയിലേക്ക് തിരിയുകയായിരുന്നു. അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളിലാണ് കുരലരസൻ അഭിനയിച്ചിട്ടുള്ളത്. സിമ്പു നായകനായ ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ സംഗീതസംവിധാനവും കുരലരസൻ നിർവഹിച്ചിട്ടുണ്ട്.

ഇതിനുമുമ്പ് എ.ആർ.റഹ്മാനും യുവൻ ശങ്കർ രാജയും ജയ്‌യും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കുരലരസനും മതം മാറിയത് എന്നാണ് വിവരം. തമിഴിലെ പ്രമുഖ സംവിധായകനാണ് കുരലരസന്റെയും സിമ്പുവിന്റെയും അച്ഛൻ രാജേന്ദ്രൻ. കുരലരസൻ ആത്മീയകാര്യങ്ങളിൽ താൽപര്യമുള്ളയാളാണെന്ന് രാജേന്ദ്രൻ തമിഴ് മാധ്യമങ്ങളോട് പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE